ടിക്കാറാം മീണയ്ക്ക് എൻ.എസ്.എസിന്റെ വക്കീൽ നോട്ടീസ്; എൻ.എസ്.എസിന് എതിരായ പരാതിയിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

എൻ.എസ്.എസിനെതിരെ എല്‍.ഡി.എഫും സമസ്ത നായര്‍ സമാജവും നല്‍കിയ പരാതികളിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 21, 2019, 9:09 PM IST
ടിക്കാറാം മീണയ്ക്ക് എൻ.എസ്.എസിന്റെ വക്കീൽ നോട്ടീസ്; എൻ.എസ്.എസിന് എതിരായ പരാതിയിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ
News18
  • Share this:
ചങ്ങനാശേരി/തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക്  എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്. എന്‍എസ്എസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രസ്താവന മീണ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ഇതിനിടെ എന്‍.എസ്.എസിനെതിരായ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്കും ജില്ലാ കളക്ടര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകി.

നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ എല്‍.ഡി.എഫും സമസ്ത നായര്‍ സമാജവും നല്‍കിയ പരാതികളിലാണ് അന്വേഷണം നടത്തൻ  സംസ്ഥാന പോലീസ് മേധാവിയോടും തിരുവനന്തപുരം ജില്ലാ കളക്ടറോടും ടിക്കാറാം മീണ ആവശ്യപ്പെട്ടത്.

Also Read 'ശരിദൂരം സമദൂരമാക്കിയത് എന്തിന്?' സമുദായ സംഘടനകൾ ജാതി പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

First published: October 21, 2019, 9:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading