തർക്കം മുറുകിയാൽ 'രണ്ടില' കൊഴിയും

Election Commission to act tough if Kerala Congress M factional feud fails to subside | ജോസ് കെ.മാണി, ജോസഫ് വിഭാഗങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിന് വെവ്വേറെ സ്ഥാനാർത്ഥികളെ തീരുമാനിച്ചാൽ രണ്ടില ചിഹ്നം രണ്ടു കൂട്ടർക്കും നഷ്ടപ്പെടും

news18-malayalam
Updated: August 26, 2019, 10:49 AM IST
തർക്കം മുറുകിയാൽ 'രണ്ടില' കൊഴിയും
Election Commission to act tough if Kerala Congress M factional feud fails to subside | ജോസ് കെ.മാണി, ജോസഫ് വിഭാഗങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിന് വെവ്വേറെ സ്ഥാനാർത്ഥികളെ തീരുമാനിച്ചാൽ രണ്ടില ചിഹ്നം രണ്ടു കൂട്ടർക്കും നഷ്ടപ്പെടും
  • Share this:
തർക്കം തുടർന്നാൽ കേരള കോൺഗ്രസ് (എം) ന്റെ ചിഹ്നമായ രണ്ടില തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിക്കും. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യിൽ ശശികല - പനീർശെൽവം തർക്കത്തെ തുടർന്ന് പാർട്ടി ചിഹ്നമായ രണ്ടില കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു.

തമിഴ്‍‍നാട് ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥികളായി പനീർശെൽവം, ശശികല വിഭാഗങ്ങൾ രംഗത്തുവന്നതോടെയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എ.ഐ.എ.ഡിം.കെ. എന്ന പേരിൽ ഇരുകൂട്ടർക്കും മത്സരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ ഉത്തരവിട്ടിരുന്നു. സമാനമായ അവസ്ഥയിലേക്കാണ് കേരള കോൺഗ്രസ് (എം) ലെ സ്ഥാനാർത്ഥി നിർണ്ണയവും നീങ്ങുന്നത്.

ജോസ് കെ.മാണി, ജോസഫ് വിഭാഗങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിന് വെവ്വേറെ സ്ഥാനാർത്ഥികളെ തീരുമാനിച്ചാൽ രണ്ടില ചിഹ്നം രണ്ടു കൂട്ടർക്കും നഷ്ടപ്പെടും. കേരള കോൺഗ്രസ് (എം) എന്നതിന് പകരം സമാനമായ മറ്റ് പേരുകളും കണ്ടു പിടിക്കേണ്ടി വരും. 1980ൽ കേരള കോൺഗ്രസ് പിളർന്ന് ജോസഫ്-മാണി വിഭാഗങ്ങൾ മൂവാറ്റുപുഴയിൽ രണ്ടായി മത്സരിച്ചപ്പോൾ മാണി വിഭാഗത്തിന് കുതിര ചിഹ്നവും ജോസഫ് വിഭാഗത്തിന് ആന ചിഹ്നവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്.

First published: August 26, 2019, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading