തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ വിജയരാഘവന് അപമാനിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിജയരാഘവന് നല്‍കിയിട്ടുണ്ട്.
രണ്ടിടത്താണ് ഇത്തരത്തില്‍ ദ്വയാര്‍ഥ പ്രയോഗത്തിലൂടെ വിജയരാഘവന് രമ്യാഹരിദാസിനെ അധിക്ഷേപിച്ചത്. വിജയരാഘവന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണ്. ജനപ്രാതിനിധ്യ നിയമം123(4)ന്റെ ലംഘനമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. യുഡിഎഫിന്റെ പരാതിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.
വീണയ്ക്ക് പ്രാധാന്യമേറി; വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ SNDP പ്രവർത്തകരുടെ ശരണംവിളി പ്രതിഷേധം
വിവാദത്തില്‍ മാപ്പുപറയാന്‍ വിജയരാഘവനോ സിപിഎമ്മോ തയ്യാറായിട്ടില്ല. മാധ്യമങ്ങള്‍ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നാണ് വിജയരാഘവന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാട്. വനിതാ കമ്മിഷനും വിവാദത്തില്‍ മൗനം പാലിച്ചു. വനിതാ കമ്മിഷന്റെ നടപടി ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുന്നണി കണ്വീനര്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുത്തത് ഇടതുമുന്നണിക്ക് ക്ഷീണമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.