26 ദിവസം മാത്രമായ 'ആയിരംദിന പരസ്യം' ഉടൻ മാറ്റണമെന്ന് തെര. കമ്മീഷൻ; ഒരു കോടി ചെലവിട്ടതിനാൽ സർക്കാരിന് ശങ്ക

ഫെബ്രുവരി 16 മുതലാണ് ബസുകളിൽ പരസ്യം സ്ഥാപിച്ചുതുടങ്ങിയത്. എന്നാൽ ഒരു മാസം തികയും മുൻപേ ഈ പരസ്യങ്ങളെല്ലാം മാറ്റേണ്ട അവസ്ഥയിലാണ് സർക്കാർ

news18
Updated: March 15, 2019, 8:20 PM IST
26 ദിവസം മാത്രമായ 'ആയിരംദിന പരസ്യം' ഉടൻ മാറ്റണമെന്ന് തെര. കമ്മീഷൻ; ഒരു കോടി ചെലവിട്ടതിനാൽ സർക്കാരിന് ശങ്ക
ഫെബ്രുവരി 16 മുതലാണ് ബസുകളിൽ പരസ്യം സ്ഥാപിച്ചുതുടങ്ങിയത്. എന്നാൽ ഒരു മാസം തികയും മുൻപേ ഈ പരസ്യങ്ങളെല്ലാം മാറ്റേണ്ട അവസ്ഥയിലാണ് സർക്കാർ
  • News18
  • Last Updated: March 15, 2019, 8:20 PM IST
  • Share this:
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മൂന്നാം പിറന്നാളിന് മുൻപേ ആയിരം ദിനങ്ങൾ വൻ ആഘോഷമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിന് വേണ്ടി പരസ്യവും തയാറാക്കി. വാർത്താമാധ്യമങ്ങളിൽ ഇവ നൽകുകയും ചെയ്തു. 'നമ്മുടെ സർക്കാർ 1000 നല്ല ദിനങ്ങൾ', 'ഒന്നാണ് നാം ഒന്നാമതാണ് കേരളം' എന്നീ വാചകങ്ങളോടെയായിരുന്നു പരസ്യങ്ങളെല്ലാം. അയ്യായിരത്തോളം കെഎസ്ആര്‍ടിസി ബസുകളിലും ആയിരംദിനത്തിന്റെ പരസ്യം പതിച്ചിരുന്നു. ഇതിനായി ഏകദേശം ഒരു കോടി ചെലവിട്ടുവെന്നാണ് വിവരം. ഫെബ്രുവരി 16 മുതലാണ് ബസുകളിൽ പരസ്യം സ്ഥാപിച്ചുതുടങ്ങിയത്. എന്നാൽ ഒരു മാസം തികയും മുൻപേ ഈ പരസ്യങ്ങളെല്ലാം മാറ്റേണ്ട അവസ്ഥയിലാണ് സർക്കാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തിലാണിത്.

മാർച്ച് പത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തിയതികൾ പ്രഖ്യാപിച്ചത്. ഇതോടെ തന്നെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. പിന്നാലെ ബസുകളിൽ പതിച്ചിരിക്കുന്ന സർക്കാർ പരസ്യം നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. എന്നാൽ ഒരു കോടി ചെലവിട്ട് പതിച്ച പരസ്യം മാറ്റിത്തുടങ്ങാൻ കെഎസ്ആർടിസി ഇതുവരെ തയാറായിട്ടില്ല. പരസ്യം നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടതോടെ ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

ഫെബ്രുവരി 12നാണ് ബസുകളിൽ പരസ്യം നല്‍കുന്നതിനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്. ലോക്കൽ മുതൽ സൂപ്പർഫാസ്റ്റുവരെയുള്ള ബസുകളിൽ 'ആയിരംദിന പരസ്യം' പതിച്ചിരുന്നു. ലോക്കൽ ബസുകളില്‍ 2000 രൂപാ നിരക്കിലും ഫാസ്റ്റിനും സൂപ്പർ ഫാസ്റ്റിനും 2700 രൂപാനിരക്കിലുമാണ് പരസ്യം നൽകിയത്. ഫെബ്രുവരി 20ഓടെയാണ് ബസുകളിൽ പരസ്യം പതിച്ചുതുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തിലാണ് പരസ്യം പതിക്കൽ പൂർത്തിയായത്. ഓരോ വകുപ്പുകളുടെ ശ്രദ്ധേയമായ പദ്ധതികളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. പരസ്യം സ്വയം നീക്കം ചെയ്തില്ലെങ്കിൽ കർശന നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

First published: March 15, 2019, 8:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading