നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'; സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ സി.പി.എം

  'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'; സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ സി.പി.എം

  'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല'.  പരസ്യ ചിത്രത്തിലെ ഈ പരാമര്‍ശത്തിനെതിരെയാണ് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.

  സുധാകരന്റെ പരസ്യ ചിത്രം.

  സുധാകരന്റെ പരസ്യ ചിത്രം.

  • News18
  • Last Updated :
  • Share this:
   കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി  കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ പുറത്തിറക്കിയ പരസ്യ ചിത്രം സ്ത്രീ വിരുദ്ധമാണെന്ന വാദവുമായി സി.പി.എം. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല'.  പരസ്യ ചിത്രത്തിലെ ഈ പരാമര്‍ശത്തിനെതിരെയാണ് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥി യെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്.

   'ഒരു തെറ്റ് ഏതു പൊലീസുകാരനും പറ്റു'മെന്നും 'ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ' എന്നും പരസ്യ ചിത്രത്തിലുണ്ട്. തുടര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ കെ സുധാകരന് വോട്ട് ചെയ്തു വിജയിപ്പിക്കാനുള്ള ആഹ്വാനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും സി.പി.എം നേതാക്കള്‍ വ്യക്തമാക്കി.


   Also Read വഴിയൊരുക്കി കേരളം; ആ കുഞ്ഞുഹൃദയം അമൃതയിലെത്തി

   First published:
   )}