• HOME
  • »
  • NEWS
  • »
  • kerala
  • »
  • RajyaSabha|കേരളത്തിൽ രാജ്യസഭാ സീറ്റിലേക്കുള്ള തെര‍ഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

RajyaSabha|കേരളത്തിൽ രാജ്യസഭാ സീറ്റിലേക്കുള്ള തെര‍ഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

എം പി വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡൽഹി: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന്. എം പി വീരേന്ദ്രകുമാർ അന്തരിച്ചപ്പോൾ ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

    തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റിന് പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി 13 ആണ്. സൂക്ഷ്മ പരിശോധന 14ന്. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി 17. ഓഗസ്റ്റ് 26ന് മുൻപ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

    കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് മെയ് 25 മുതൽ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ജയിക്കുന്നയാൾക്ക് 2022 ഏപ്രിൽ രണ്ടാം തിയതിവരെ എംപിയായി തുടരാം.

    TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]

    കേരളത്തിനൊപ്പം ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കും അന്നേദിവസം തെരഞ്ഞെടുപ്പ് നടക്കും. ബേനി പ്രസാദ് വർമ മരിച്ച ഒഴിവിലാണ് ഇത്.
    Published by:Rajesh V
    First published: