HOME » NEWS » Kerala » ELECTION DEFEAT CONGRESS DECIDES FOR COMPLETE REORGANIZATION 1 JUMBO COMMITTEES WILL BE EXCLUDED JK TV

തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസില്‍ സമഗ്ര അഴിച്ചു പണി; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും

സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്ന ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കാനും രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ തീരുമാനമായി

News18 Malayalam | news18-malayalam
Updated: May 7, 2021, 7:45 PM IST
തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസില്‍ സമഗ്ര അഴിച്ചു പണി; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം. ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കി നേതൃതലത്തില്‍ പൂര്‍ണ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ കാര്യ സമിതിയിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി സ്വയം ഏറ്റെടുത്തപ്പോള്‍, രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥാനമൊഴിയണമെന്ന് പിജെ കുര്യന്‍ ആവശ്യപ്പെട്ടു

കോണ്‍ഗ്രസില്‍ താഴെ തട്ട് മുതല്‍ നേതൃമാറ്റമുണ്ടാകും. അഴിച്ചു പണിക്ക് വിശദമായ മാര്‍ഗ രേഖ തയാറാക്കും. ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കും.ഇതിനായി ലോക്ഡൗണിന് ശേഷം രണ്ടു ദിവസം നീളുന്ന രാഷ്ട്രീയ കാര്യസമിതി ചേരും. പുനസംഘടന സമയത്ത് നേതൃത്വവും മാറും. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്ന ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കാനും രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ തീരമാനമായി.

Also Read-'വിജയ ദിനം': വീടുകളിലും ഓഫീസുകളിലും ദീപം തെളിയിച്ച് വിജയമാഘോഷിച്ച് എൽഡിഎഫ്

നേതൃത്വത്തിനെതിരെ രൂക്ഷ വീമര്‍ശനമാണ് രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ഉയര്‍ന്നത്. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മാറണമെന്ന് പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. എഐസിസി നിര്‍ദേശം അനുസരിച്ചല്ല സ്ഥാനാര്‍ഥി നിര്‍ണയം നടന്നത്. ഇഷ്ടമില്ലാത്തവരെ ചില നേതാക്കള്‍ ടാര്‍ജറ്റ് ചെയ്യുന്നു എന്നും പിജെ കുര്യന്‍ പറഞ്ഞു

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ആയിട്ടു പോലും കണ്ണൂര്‍ മണ്ഡലം ജയിക്കാനായില്ല. ഇത് തന്റെ പരാജയമാണെന്നും നേതാക്കള്‍ ഗ്രൂപ്പ് പണി നിര്‍ത്തി തെറ്റ് തിരുത്തണമെന്നും സുധാകരന്‍ പറഞ്ഞു. വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. തോല്‍വിയുടെ ഉത്തരവാദിത്തം തന്റ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് മുല്ലപ്പള്ളി പറഞ്ഞു.

Also Read- അത്യാവശ്യങ്ങള്‍ക്ക് പുറത്തു പോകേണ്ടവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം; മുഖ്യമന്ത്രി

എന്നാല്‍ പരാജയത്തിന്റ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നായിരുന്നു ഉമ്മ ചാണ്ടിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തോല്‍വിക്ക് ഒന്നാമത്തെ ഉത്തരവാദി താനാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബി ജെ പി അറിഞ്ഞു കൊണ്ട് എല്‍ ഡി എഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍ ഡി എഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനര്‍ നിര്‍ണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു. പരസ്പ വിമര്‍ശനമല്ല ഈ സാഹചര്യത്തില്‍ ആവശ്യമെന്നും പാര്‍ട്ടിയില്‍ കാതാലായ മാറ്റം വേണമെന്നും കെ മുരളീധരനും ആവശ്യപ്പെട്ടു.
Published by: Jayesh Krishnan
First published: May 7, 2021, 7:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories