• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം; പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

സി.പി.എം സംസ്ഥാന സമിതിയംഗം കെ. വരദരാജനാണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

news18
Updated: April 15, 2019, 7:37 PM IST
മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം; പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
എൻ.കെ പ്രേമചന്ദ്രൻ
  • News18
  • Last Updated: April 15, 2019, 7:37 PM IST IST
  • Share this:
കൊല്ലം: മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിൽ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ജില്ലാ വരണാധികാരി കൂടിയായ കലക്ടറാണ് താക്കീത് നല്‍കിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നു ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് നല്‍കിയ പരാതിയിലാണ് കലക്ടറുടെ നടപടി.

സി.പി.എം സംസ്ഥാന സമിതിയംഗം കെ. വരദരാജനാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം തേടി. ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന താക്കീതാണ് കളക്ടര്‍ നല്‍കിയിരിക്കുന്നത്.

സുന്നി പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് ഇടതു മുന്നണി പരാതിയുമായി രംഗത്തെത്തിയത്.

Also Read യോഗിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'ആന്റി വൈറസ്': ലീഗിനെതിരായ 'വൈറസ്' പരാമര്‍ശത്തില്‍ 72 മണിക്കൂർ വിലക്ക്

First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...