ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോയെന്ന് അനില്‍ അക്കര; ഡാക്കിട്ടറായിട്ടില്ലെന്ന് ദീപാ നിശാന്ത്

രമ്യയെ വിമര്‍ശിച്ച ദീപാ നിശാന്തിന് മറുപടിയുമായി എംഎല്‍എമാരായ കെ.എസ് ശബരീനാഥന്‍, അനില്‍ അക്കര, എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

news18
Updated: March 27, 2019, 10:41 AM IST
ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോയെന്ന് അനില്‍ അക്കര; ഡാക്കിട്ടറായിട്ടില്ലെന്ന് ദീപാ നിശാന്ത്
അനിൽ അക്കര - ദീപാ നിശാന്ത്
  • News18
  • Last Updated: March 27, 2019, 10:41 AM IST
  • Share this:
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ വിര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദം അവസാനിക്കാതെ സോഷ്യല്‍ മീഡിയ. രമ്യയെ വിമര്‍ശിച്ച ദീപാ നിശാന്തിന് മറുപടിയുമായി എംഎല്‍എമാരായ കെ.എസ് ശബരീനാഥന്‍, അനില്‍ അക്കര, എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ അനില്‍ അക്കരെയെയുടെ പേസ്റ്റിന് ദീപാ നിശാന്തും മറുപടി നൽകിയിട്ടുണ്ട്.

തനിക്ക് ദീപ ടീച്ചറെക്കാള്‍ ബഹുമാനം അവരുടെ അച്ഛനോടാണെന്നാണ് ഇന്ന് രാവിലെയിട്ട പോസ്റ്റില്‍ അനില്‍ അക്കര പറയുന്നത്. നിങ്ങള്‍ കേരളത്തിലെ മികച്ച എംപി യുടെ വക്താവ് ആണെന്ന് ആ ശ്രദ്ധക്ഷണിക്കലില്‍

നിന്ന് മനസ്സിലായെന്നും ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോയെന്നും അനില്‍ അക്കര ചോദിക്കുന്നു. തോല്‍ക്കാന്‍ ബിജുവിന് ഈ ടീച്ചര്‍ മാത്രം മതിയെന്നും എംഎല്‍എ പറയുന്നു.

അനില്‍ അക്കരയുടെ പോസ്റ്റ് ഇങ്ങനെ

എനിക്ക് ദീപ ടീച്ചറെക്കാള്‍ ബഹുമാനം അവരുടെ അച്ഛനോടാണ്. എനിക്ക് ഇങ്ങനെയെ കഴിയൂ, ഇത് ദീപ ടീച്ചറുടെ പിതാവ്, എനിക്ക് മാറ്റിപ്പറയാന്‍ കഴിയില്ല, ഇദ്ദേഹത്തെ ആദരിക്കുന്ന ദിവസം രാവിലെ എന്നെ വിളിച്ച് ടീച്ചര്‍ പറഞ്ഞത്
കാള്‍ റെക്കോര്‍ഡ് പരിശോധിച്ചാല്‍ മനസ്സിലാക്കാം.

പിന്നെ നാട്ടുകാരെ കേള്‍പ്പിക്കാത്തത് എന്റെ മര്യാദ. പിന്നെ നിങ്ങള്‍ കേരളത്തിലെ മികച്ച എംപി യുടെ വക്താവ് ആണെന്ന്
ആ ശ്രദ്ധക്ഷണിക്കലില്‍ നിന്ന് മനസ്സിലായി.
ഒരു സംശയം ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോ? അതിനുള്ള വളഞ്ഞ ബുദ്ധി നമ്മുടേതാണോ ?
എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള ചില ബുദ്ധി എനിക്കും പറഞ്ഞ് തന്നിരുന്നല്ലോ ?
അത്തരത്തില്‍ ഒരു ബുദ്ധിയാണോ ഇപ്പോള്‍ പി.കെ ബിജുവിന് വേണ്ടി നടത്തുന്നത്.
ഒരുകാര്യം ഉറപ്പ്
#ബിജുതോല്‍ക്കും
#രമ്യജയിക്കും
തോല്‍ക്കാന്‍ ബിജുവിന് ഈ ടീച്ചര്‍ മാത്രം മതി.



ദീപാ നിശാന്തിന്റെ മറുപടി 

'അല്ലയോ ജനപ്രതിനിധീ, നിങ്ങള്‍ എന്തൊരു ദുരന്തമാണ്.നിങ്ങള്‍ എന്തിനാണ് ഈ വിഷയത്തിലേക്ക് എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്. എന്റച്ഛനെ നിങ്ങള്‍ പൊന്നാടയണിയിച്ച് ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയൂ. നിങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിനാണോ? അല്ലല്ലോ? നിങ്ങളുടെ വീട്ടുമുറ്റത്തെ വ്യക്തിപരമായ ഒരു ചടങ്ങായിരുന്നോ അത്? അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളെ - അവരുടെ സേവനമികവിനെ - അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ അത്? അതില്‍ രാഷ്ട്രീയം പരിഗണനാ വിഷയമായിരുന്നോ? എന്റച്ഛന്‍ എന്റെ അഭിമാനം തന്നെയാണ്. കൈക്കൂലി വാങ്ങാത്ത, അഴിമതിയുടെ കറപുരളാത്ത ഒരു സംശുദ്ധ തൊഴില്‍ജീവിതം എന്റച്ഛനുണ്ടായിരുന്നു എന്നത് നിങ്ങള്‍ പോലും അംഗീകരിച്ചതുകൊണ്ടാണല്ലോ നിങ്ങളുടെ ആദരവിന് എന്റച്ഛന്‍ പാത്രമായത്. അതിലെനിക്ക് സന്തോഷമുണ്ട്. ഈ ചിത്രത്തിനും നന്ദി. അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റില്‍ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങള്‍ക്ക് അല്‍പ്പം പോലും ലജ്ജ തോന്നുന്നില്ലേ?

ഞാനെന്തിനാണ് നിങ്ങളെയന്ന് വിളിച്ചത്? ആ ചടങ്ങില്‍ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിക്കാനല്ലേ? എനിക്ക് നേരത്തെ ഏറ്റ ഒഴിവാക്കാനാവാത്ത മറ്റൊരു ചടങ്ങില്‍ പങ്കുകൊള്ളേണ്ടതുള്ളതിനാല്‍ വരാനാവില്ലെന്ന് പറയാന്‍ വിളിച്ച കാര്യത്തെ എന്തടിസ്ഥാനത്തിലാണ് ' വേണങ്കി കോള്‍ ലിസ്റ്റ് 'നോക്കിക്കോന്നും പറഞ്ഞ് നിങ്ങള്‍ വെല്ലുവിളിക്കുന്നത്?'കോള്‍ ലിസ്റ്റും', 'കോള്‍ റെക്കോര്‍ഡും' രണ്ടാണെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ ദയവു ചെയ്ത് നിങ്ങളുടെ സ്വാധീനമുപയോഗിച്ച് അത് കണ്ടെത്തിത്തരിക.

Also Read 'ഭാര്‍ഗവി തങ്കപ്പനല്ല ടീച്ചര്‍, കനയ്യകുമാറാണ് പുതിയ കുട്ടികളുടെ മാതൃക'

'പിന്നെ നിങ്ങള്‍ കേരളത്തിലെ മികച്ച എം പി യുടെ വക്താവാണെന്ന് മനസ്സിലായി '' എന്നൊരു വാചകം നിങ്ങളെഴുതിക്കണ്ടു. അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ പോലും പി കെ ബിജു മികച്ച എം പിയാണെന്ന് സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണ്.അദ്ദേഹത്തിനത് അംഗീകാരവുമാണ്. നിങ്ങള്‍ നേരിട്ടപോലെ അഴിമതി ആരോപണങ്ങളും മറ്റും നേരിടാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെപ്പോലൊരാളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നു.

പിന്നെ 'ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ?'എന്ന ചോദ്യമാണ് കിടുക്കിയത്.സ്വന്തം നാട്ടിലെ കോണ്‍ഗ്രസ് തറവാട്ടിലെ പൊന്നോമനപ്പുത്രിക്ക് ഡോക്ടറേറ്റ് കിട്ടീന്നും പറഞ്ഞ് വല്ല സ്വീകരണോ മറ്റോ ഏര്‍പ്പാടാക്കിയിട്ടുണ്ടോ? ഫ്‌ളക്‌സ് നിര്‍ബന്ധമായും ഉണ്ടായിരിക്കൂലോ അല്ലേ ?

ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുമ്പോ ഒന്നന്വേഷിക്കണം. എനിക്ക് ഡോക്ടറേറ്റ് ഉണ്ടോന്ന്. റിസര്‍ച്ചിന്റെ വഴിയിലൂടെ ഞാന്‍ നടക്കുന്നേയുള്ളൂ. ഡാക്കിട്ടറായിട്ടില്ല! ആയാല്‍ ആദ്യം അറിയിക്കുന്നത് 'മുന്‍'എംഎല്‍എയെ ആയിരിക്കും.

അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഭൂരിപക്ഷം കുറയ്ക്കാന്‍ ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങള്‍ അവസാനിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.'


First published: March 27, 2019, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading