Election Fact Check: എന്താണ് ടെൻഡർ വോട്ടും ചലഞ്ച് വോട്ടും?
Third Phase of Voting for Lok Sabha Elections 2019: മലയാളത്തിൽ മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ ഈ സന്ദേശം പ്രചരിച്ചു. പ്രചരിക്കുന്ന സന്ദേശങ്ങളിലെ സത്യമെന്ത്?
news18
Updated: April 23, 2019, 6:10 PM IST

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം
- News18
- Last Updated: April 23, 2019, 6:10 PM IST IST
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുറച്ചുദിവസമായി വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന രണ്ട് വാക്കുകളാണ് ടെൻഡർ വോട്ടും ചലഞ്ച് വോട്ടും. വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ 49 എ പ്രകാരം ഐഡി പ്രൂഫ് കാണിച്ച് ചലഞ്ച് വോട്ട് ചെയ്യാമെന്നായിരുന്നു വാട്ട്സ്ആപ്പ് സന്ദേശം. ഒരാളുടെ വോട്ട് മറ്റൊരാൾ ചെയ്തെന്ന് ബോധ്യപ്പെട്ടാൽ, വോട്ട് ചെയ്യേണ്ടയാൾക്ക് ടെൻഡർ വോട്ട് ചോദിച്ച് വോട്ട് രേഖപ്പെടുത്താമെന്നതായിരുന്നു രണ്ടാമത്തെ സന്ദേശം. ഏതെങ്കിലും പോളിങ് ബൂത്തിൽ 14 ശതമാനം ടെൻഡർ വോട്ട് രേഖപ്പെടുത്തിയാൽ അവിടെ റീപോളിംഗ് നടത്താനാകുമെന്നുമായിരുന്നു വാട്ട്സആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. മലയാളത്തിൽ മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ ഈ സന്ദേശം പ്രചരിച്ചു. പ്രചരിക്കുന്ന സന്ദേശങ്ങളിലെ സത്യമെന്ത്?
ചലഞ്ച് വോട്ട് അല്ല ചലഞ്ച്ഡ് വോട്ട്
വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ വോട്ട് ചെയ്യാനാകില്ല എന്നതാണ് വസ്തുത. അല്ലാതെ ഐഡി പ്രൂഫ് കാണിച്ച് 49 എ പ്രകാരം ചലഞ്ച് വോട്ട് ചെയ്യാമെന്ന സന്ദേശം വാസ്തവവിരുദ്ധമാണ്. ചലഞ്ച് വോട്ട് എന്നൊരു വാക്കില്ല, ഉള്ളത് ചലഞ്ച്ഡ് വോട്ട് ആണ്. പോളിങ് ബൂത്തിൽ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ വോട്ടറെക്കുറിച്ച് സംശയം രേഖപ്പെടുത്തിയാൽ രണ്ടു രൂപ കെട്ടിവെച്ച് ചലഞ്ച് ചെയ്യാം. ഏജന്റിന് സംശയം സ്ഥിരീകരിക്കാനാകാതെ വന്നാൽ വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കും. ഇതാണ് ചലഞ്ച് വോട്ട് എന്ന് പറയുന്നത്. ഇനി ചലഞ്ച് സ്ഥിരീകരിച്ചാൽ വോട്ട് ചെയ്യാൻ എത്തിയയാളെ അതിൽനിന്ന് വിലക്കാനും പൊലീസിന് കൈമാറാനും പ്രിസൈഡിങ് ഓഫീസർക്ക് അധികാരമുണ്ട്.
ടെൻഡർ വോട്ട്
വോട്ട് രേഖപ്പെടുത്താൻ വരുമ്പോൾ തന്റെ വോട്ട് നേരത്തെ മറ്റാരെങ്കിലും ചെയ്തെന്ന് കണ്ടാൽ വോട്ടർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവകാശമുണ്ട്. പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി ആധികാരിക രേഖ നൽകുന്നവരെയാണ് ടെൻഡർഡ് ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത്. ഇതിനുള്ള ടെൻഡേർഡ് ബാലറ്റ് പ്രിസൈഡിങ് ഓഫീസർ നൽകും. എന്നാൽ ഒരു ബൂത്തിൽ ടെൻഡർ വോട്ട് 14 ശതമാനം കഴിഞ്ഞാൽ അവിടെ റീപോളിങ് നടത്തുമെന്ന സന്ദേശത്തിൽ ഒരു അടിസ്ഥാനവുമില്ല. 1961ലെ കണ്ടക്ട് ഓഫ് ഇലക്ഷൻ റൂൾസിലെ സെക്ഷൻ 42ൽ ആണ് ടെൻഡർ വോട്ടിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
അപ്പോൾ പിന്നെ എന്താണ് 49 എ
49 എ എന്താണെന്ന് നോക്കാം. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ രൂപകൽപന ചെയ്യുന്നതിനെക്കുറിച്ചാണ് 49 എ പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ വോട്ടിങ് മെഷീനുകൾക്കും ഒരു കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും വേണം. ഇത് തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്. 1961ലെ കണ്ടക്ട് ഓഫ് ഇലക്ഷൻ റൂൾസിലെ സെക്ഷൻ 49 എ വകുപ്പിലോ മറ്റേതെങ്കിലും വകുപ്പിലെ ചാലഞ്ച് വോട്ടിനെക്കുറിച്ച് പറയുന്നില്ല.

Loading...

- Challenge Vote
- Latest Voting updates
- Live Elections news
- Lok Sabha Election Tracker Live
- Lok Sabha elections 2019
- Phase 3 of voting
- Polling Percentage
- Tender Vote
- Voting in Kerala
- voting Live Updates
- Voting News Updates
- Voting Status
- ചലഞ്ച് വോട്ട്
- ടെണ്ടർ വോട്ട്
- തെരഞ്ഞെടുപ്പ് കേരളത്തിൽ
- തെരഞ്ഞെടുപ്പ് വാർത്തകൾ
- മൂന്നാം ഘട്ട വോട്ടെടുപ്പ്
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019
- വോട്ടിങ് ശതമാനം
Loading...