ഏഴ് തദ്ദേശ വാർഡുകളിൽ പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 21 ന്
ഏഴ് തദ്ദേശ വാർഡുകളിൽ പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 21 ന്
ജനുവരി 4 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികയുടെ സൂക്ഷ്മ പരിശോധന 5 ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 7 ആണ്. 21 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 22 ന് രാവിലെ 8 മുതലാണു വോട്ടെണ്ണൽ.
ഏഴ് തദ്ദേശ വാർഡുകളിൽ പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 21 ന്
തിരുവനന്തപുരം∙ സ്ഥാനാർഥികളുടെ മരണത്തെ തുടർന്നു തെരഞ്ഞെടുപ്പു മാറ്റിവച്ച 7 തദ്ദേശഭരണ വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പു വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ചു. ജനുവരി 21 നാണ് വോട്ടെടുപ്പ് എന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.
ജനുവരി 4 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികയുടെ സൂക്ഷ്മ പരിശോധന 5 ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 7 ആണ്. 21 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 22 ന് രാവിലെ 8 മുതലാണു വോട്ടെണ്ണൽ.
കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ പിഎച്ച്സി വാർഡ് (7), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ് (37), തൃശൂർ കോർപറേഷനിലെ പുല്ലഴി വാർഡ് (47), കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ (07) എന്നിവിടങ്ങളിലാണു പ്രത്യേക തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു ചെലവിന്റെ കണക്കു സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.