കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം

ഉപാധികളോടെ ഹൈക്കോടതിയാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചത്.

News18 Malayalam
Updated: April 11, 2019, 3:50 PM IST
കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം
പ്രകാശ് ബാബു
  • Share this:
കൊച്ചി: ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും ഹാജരാക്കണം, വോട്ടെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. എന്നിവയാണ് കോടതി നിര്‍ദ്ദേശിച്ച ഉപാധികള്‍. പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി നിരീക്ഷിച്ചു.

ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിലാണ് പ്രകാശ് ബാബു റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് 28-ന് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങി. റിമാന്‍ഡ് കാലാവധി രണ്ടാമതും നീട്ടിയതിനിടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Also Read 'രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിനു നന്മ ചെയ്യാനുള്ള പ്ലാറ്റ്‌ഫോം മാത്രമാണ്', സുരേഷ് ഗോപിയെപ്പറ്റി നടി ലക്ഷ്മി പ്രിയ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍