തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്. 58,138 പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന് സെല്ലിന്റെ നേതൃത്വത്തില്‍ സേനയെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഡി.ജി.പി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി അറിയിച്ചു.
58,138 പൊലീസുകാരില്‍ 3,500 പേര് വനിതകളാണ്. 240 ഡിവൈ.എസ്.പിമാര്‍, 677 ഇന്‍സ്പെക്ടര്‍മാര്‍, 3,273 എസ്.ഐ /എ.എസ്.ഐമാര്‍ എന്നിവരും പൊലീസ് സംഘത്തലുണ്ട്. കൂടാതെ സി.ഐ.എസ്.എഫ്, സി.ആര്.പി.എഫ്, ബി.എസ്.എഫ് എന്നിവയില്‍നിന്ന് 55 കമ്പനി ജവാന്മാരും തമിഴ്നാട്ടില്‍നിന്ന് 2,000 പൊലീസ് ഉദ്യോഗസ്ഥരും കര്‍ണ്ണാടകത്തില്‍നിന്ന് 1,000 പൊലീസുകാരും കേരളത്തിലെത്തിയിട്ടുണ്ടൈന്ന് ഡി.ജി.പി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
Also Read
'ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ'; മുല്ലപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍ അനുമതി തേടി ബഹ്റ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.