HOME » NEWS » Kerala » ELECTION IS NOT FOR DAIRY SOCIETY AM ARIF S SPEECH AGAINST ARITA BABU BECOME CONTROVERSY

'പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്'; യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ എ എം ആരിഫിന്റെ പരിഹാസ പ്രസംഗം

''പ്രാരാബ്‌ധമാണ് ഇവിടെ മാനദണ്ഡമെങ്കിൽ അത് പറയണം. അല്ലാതെ പാൽ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മത്സരിച്ചാൽ മതി''-

News18 Malayalam | news18-malayalam
Updated: April 5, 2021, 4:31 PM IST
'പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്'; യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ എ എം ആരിഫിന്റെ പരിഹാസ പ്രസംഗം
എ എം ആരിഫ്, അരിത ബാബു
  • Share this:
ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ സിപിഎം നേതാവും എം പിയുമായ എ എം ആരിഫ്​ ആക്ഷേപിച്ചതായി ആരോപണം. കായംകുളത്തെ എൽഡിഎഫ്​ തെരഞ്ഞെടുപ്പ്​ കൺവെൻഷനിടെയായിരുന്നു എം എം ആരിഫിന്റെ സ്ത്രീ വിരുദ്ധ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Also Read- മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; സംഭവത്തിൽ ബി ജെ പിക്ക് പങ്കില്ലെന്ന് നേതാക്കൾ

''പ്രാരാബ്‌ധമാണ് ഇവിടെ മാനദണ്ഡമെങ്കിൽ അത് പറയണം. അല്ലാതെ പാൽ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മത്സരിച്ചാൽ മതി''- ഇതായിരുന്നു എ എം ആരിഫിന്റെ വാക്കുകൾ. അരിതയുടെ പ്രാരാബ്ധം ചർച്ച ചെയ്യാനാണോ കേരളത്തിലെ തെരഞ്ഞെടുപ്പെന്ന് പ്രസംഗത്തിൽ എ എം ആരിഫ് ചോദിച്ചിരുന്നു. യു ഡി എഫ്​ സ്ഥാനാർഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയിൽ പ്രദേശത്ത്​ പ്രവർത്തിച്ച്​ വരുന്നയാളാണ്​. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ്​ നേതാക്കൾ അരിതയുടെ പശുവളർത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു.

Also Read- Winwin W-610, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ലോക്സഭാ തെഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എ വിജയരാഘവൻ നടത്തിയ സ്ത്രീ വിരുദ്ധ പരമാർശം യുഡിഎഫ് വലിയ തോതിൽ പ്രചാരണ ആയുധമാക്കിയിരുന്നു. എ എം ആരിഫിന്റെ പ്രസംഗം ഇതിനോടകം തന്നെ സൈബർ ഇടങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

എ എം ആരിഫിന്റെ വിവാദ പ്രസംഗം:





ആരിഫിൻ്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്‍റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിത ബാബു പറഞ്ഞു. പിതാവ് അസുഖബാധിതനായതിനെ തുടർന്നാണ് അരിത ബാബു പശുവളർത്തലും പാൽ വിതരണവും ഏറ്റെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ അരിത ബാബു. സിറ്റിംഗ് എംഎൽഎ യു പ്രതിഭയാണ് അരിതയുടെ എതിരാളി.

ആരിഫ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; രമേശ് ചെന്നിത്തല

കായംകുളം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ.എം.ആരീഫ് എം.പി. പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അരിതാ ബാബു മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയില്‍ അല്ലെന്ന എം.പി.യുടെ പരാമര്‍ശം വിലകുറഞ്ഞതാണ്. പാല്‍ വിറ്റ് ജീവിക്കുന്ന അരിതയെ  അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളം ജനത തക്കമറുപടി നല്‍കും. എം.പി.യുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Key Words: Aritha Babu, Kayamkulam, AM Ariff, U Prathibha, Kerala Assembly Election 2021
Published by: Rajesh V
First published: April 5, 2021, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories