നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്വീകരണ വേദി തകര്‍ന്നു വീണു; ബോംബേറൊന്നും ബാധിക്കില്ലെന്ന് കെ. മുരളീധരന്‍

    സ്വീകരണ വേദി തകര്‍ന്നു വീണു; ബോംബേറൊന്നും ബാധിക്കില്ലെന്ന് കെ. മുരളീധരന്‍

    കെ. മുരളീധരനെ പ്രവര്‍ത്തകര്‍ ഹാരമര്‍പ്പിച്ച് സ്വീകരിക്കുന്നതിനിടെ കുറ്റ്യാടിയിലാണ് വേദി തകര്‍ന്നു വീണത്.

    വേദി തകർന്നു വീഴുന്നു.

    വേദി തകർന്നു വീഴുന്നു.

    • News18
    • Last Updated :
    • Share this:
      വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനു വേണ്ടി സജ്ജമാക്കിയ വേദി തകര്‍ന്നു വീണു. കെ. മുരളീധരനെ പ്രവര്‍ത്തകര്‍ ഹാരമര്‍പ്പിച്ച് സ്വീകരിക്കുന്നതിനിടെ കുറ്റ്യാടിയിലാണ് വേദി തകര്‍ന്നു വീണത്.

      മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു വീഴുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥാനാര്‍ഥിയും വീണു. എന്നാല്‍ വീണിടത്തു നിന്നും വേഗം എഴുന്നേറ്റ് മുരളീധരന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

      'ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല' - മുരളി പറഞ്ഞു. ഇത്  നിറഞ്ഞ  കൈയ്യടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

      Also Read പോളിങ് ബൂത്തിൽ കാവിനിറത്തിലുള്ള 'നമോ ഭക്ഷണപ്പൊതികൾ

      First published:
      )}