• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുരേന്ദ്രന് വോട്ടു തേടി ഭാര്യയും മകളും; ആഘോഷമാക്കി അണികൾ

സുരേന്ദ്രന് വോട്ടു തേടി ഭാര്യയും മകളും; ആഘോഷമാക്കി അണികൾ

ചൊവ്വാഴ്ചയാണ് കെ. സുരേന്ദ്രന്റെ ഭാര്യ ഷീബയും മകള്‍ ഗായത്രിയും പ്രചാരണത്തിനിറങ്ങിയത്.

കെ. സുരേന്ദ്രന്റെ കുടുംബം പ്രാചരണത്തിനിറങ്ങിയപ്പോൾ.

കെ. സുരേന്ദ്രന്റെ കുടുംബം പ്രാചരണത്തിനിറങ്ങിയപ്പോൾ.

  • News18
  • Last Updated :
  • Share this:
    പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന് വോട്ടു തേടി ഭാര്യയും മകളും.

    ചൊവ്വാഴ്ചയാണ് കെ. സുരേന്ദ്രന്റെ ഭാര്യ ഷീബയും മകള്‍ ഗായത്രിയും പ്രചാരണത്തിനിറങ്ങിയത്. സ്ഥാനാര്‍ഥി കുടുംബസമേതം പര്യടന വാഹനത്തില്‍ എത്തിയത് അണികളും ആഘോഷമാക്കി.

    അറന്‍മുളയിലെ പര്യടനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ശേഷമാണ് സുരേന്ദ്രന്റെ ഭാര്യയും മകളും പ്രചാരണവാഹനത്തില്‍ കയറിയത്. ഇരുവര്‍ക്കും വന്‍സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകർ ഒരുക്കിയത്.

    യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം.പി ആന്റോ ആന്റണിയും എല്‍.ഡി.എഫിലെ വീണാ ജോര്‍ജുമാണ് മത്സരരംഗത്തുള്ള പ്രമുഖർ.

    Also Read വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു മനസിലാകില്ല: അമിത് ഷാ

    First published: