• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോണ്‍ഗ്രസിനെ പച്ച 'പുതപ്പിച്ച' ലീഗിന് അഭിനന്ദനങ്ങള്‍'; ട്രോളുമായി കെ.ടി ജലീല്‍

'കോണ്‍ഗ്രസിനെ പച്ച 'പുതപ്പിച്ച' ലീഗിന് അഭിനന്ദനങ്ങള്‍'; ട്രോളുമായി കെ.ടി ജലീല്‍

'കോണ്‍ഗ്രസിനെ പച്ച 'പുതപ്പിച്ച' ലീഗിന് അഭിനന്ദനങ്ങള്‍' - ഇതായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെടി ജലീൽ

കെടി ജലീൽ

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീംലീഗിനെതിരെ ട്രോളുമായി മന്ത്രി കെ.ടി ജലീല്‍.

    'കോണ്‍ഗ്രസിനെ പച്ച 'പുതപ്പിച്ച' ലീഗിന് അഭിനന്ദനങ്ങള്‍' - ഇതായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലീഗിന്റെ കൊടിയ്‌ക്കൊപ്പമുള്ള പ്രിയങ്കയുടെ വയനാട് സന്ദര്‍ശനത്തിന്റെ ചിത്രവും ജലീല്‍ പങ്കുവച്ചിട്ടുണ്ട്.

    മുസ്ലീംലീഗിന്റെ പിന്തുണയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന പ്രചരണം ബി.ജെ.പി ദേശീയ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി ഓര്‍മ്മിപ്പിച്ചാണ് മന്ത്രി ജലീല്‍ ലീഗിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ജലീലിന്റെ പേസ്റ്റിനു താഴെ രൂക്ഷവിമര്‍ശനങ്ങളുമായി ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

    Also Read 'ഈ വൈറസുകള്‍ രാജ്യത്തുടനീളം വ്യാപിക്കും'; മുസ്ലീംലീഗിനെ ആക്രമിച്ച് യോഗി ആദിത്യനാഥ്



    First published: