കോഴിക്കോട്: ഒളിക്യാമറ വിവാദത്തിനു പിന്നാലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേ പരാതിയുമായി വീണ്ടും ഇടതു മുന്നണി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എം.കെ. രാഘവന് പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ അഗ്രോ ഇന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറി വിവരങ്ങള്‍ പത്രികയില്‍ രേഖപ്പെടുത്തിയില്ലെന്നാണ് ആരോപണം.
അഗ്രോ സൊസൈറ്റിയുമായി ബന്ധപ്പെട്ട് കേസുകളുണ്ടെന്നും എല്‍.ഡി.എഫ് പരാതിയില്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചതിനാല്‍ എം.കെ. രാഘവനെതിരേ നടപടി വേണമെന്നാണ് എല്‍.ഡി.എഫിന്റെ ആവശ്യം. 29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിന്‍ കോയ്ക്ക് കടബാധ്യതയുണ്ട്. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി പി.എ മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്. നാമനിര്‍ദ്ദേശ പത്രിക റദ്ദാക്കി മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Also Read
മൊഴി നൽകി; ഇനിയെല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് എം.കെ രാഘവൻഹിന്ദി ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ എം.കെ രാഘവന് കുടുങ്ങിയത് സംബന്ധിച്ചും ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.