HOME » NEWS » Kerala » ELECTION MORE LEADERS AND MLAS FOR RAHUL GANDHIS CAMPAIGN IN WAYANAD

രാഹുലിന്റെ പ്രചാരണത്തിന് കൂടുതല്‍ നേതാക്കളെത്തും

രാഹുല്‍ ഗാന്ധിക്ക് രാജ്യമൊട്ടുക്കും സഞ്ചരിക്കേണ്ട സാഹചര്യത്തിലാണ് പര്യടനത്തിന്റെ ചുമതല മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും ഏറ്റെടുക്കുന്നത്. പര്യടന പരിപാടികള്‍ 20 ന് പൂര്‍ത്തിയാകും

news18
Updated: April 14, 2019, 7:09 PM IST
രാഹുലിന്റെ പ്രചാരണത്തിന് കൂടുതല്‍ നേതാക്കളെത്തും
രാഹുലും പ്രിയങ്കയും വയനാട്ടിൽ നടത്തിയ റോഡ് ഷോ.
  • News18
  • Last Updated: April 14, 2019, 7:09 PM IST
  • Share this:
തിരുവനന്തപുരം: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിക്കാന്‍ നേതാക്കളും എം.എല്‍.എമാരും ബൂത്തുതല പര്യടനം നടത്തുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സജീവ് ജോസഫ് അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് രാജ്യമൊട്ടുക്കും സഞ്ചരിക്കേണ്ട സാഹചര്യത്തിലാണ് പര്യടനത്തിന്റെ ചുമതല മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും ഏറ്റെടുക്കുന്നത്. പര്യടന പരിപാടികള്‍ 20 ന് പൂര്‍ത്തിയാകും. യുഡിഎഫ് എംഎല്‍എമാരുള്ള മണ്ഡലങ്ങളില്‍ അതത് എംഎല്‍എമാരും മറ്റിടങ്ങളില്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കളും പര്യടനം നയിക്കും.


  • സുല്‍ത്താന്‍ ബത്തേരി- ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ(ഏപ്രില്‍ 18, 20).

  • വണ്ടൂര്‍- എ.പി അനില്‍കുമാര്‍ എംഎല്‍എ (ഏപ്രില്‍ 12 മുതല്‍ 16 വരെ).

  • ഏറനാട്-പി.കെ ബഷീര്‍ എംഎല്‍എ (16 മുതല്‍ 20 വരെ).

  • നിലമ്പൂര്‍- മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് (12 മുതല്‍ 16 വരെ).

  • തിരുവമ്പാടി- പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എം.എല്‍.എമാരായ അഡ്വ. സണ്ണി ജോസഫ്, റോജി എം ജോണ്‍, മുന്‍ എം.എല്‍.എമാരായ സി മൊയിന്‍കുട്ടി (12 മുതല്‍ 16 വരെ).

  • കല്‍പ്പറ്റ- എം.എല്‍.എമാരായ കെ.സി ജോസഫ്, വി.ഡി സതീശന്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍, എ.പി അബ്ദുള്ളക്കുട്ടി (13 മുതല്‍ 16 വരെ).

  • മാനന്തവാടി- എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ധിഖ്, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന (12 മുതല്‍ 14 വരെ).


മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോദ് സിങ്ങ് സിദ്ദു 15 ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 14 ന് 10 ന് അരീക്കോട് അംബേദ്ക്കര്‍ അനുസ്മരണത്തിലും 11 ന് ഏറനാട് കുനിയില്‍ തിരുവമ്പാടി പുന്നക്കല്‍ എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിലും പങ്കെടുക്കും. തുടര്‍ന്ന് 4ന് മീനങ്ങാടി, 5ന് പടിഞ്ഞാറെത്തറ, 6 ന് പനമരം എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

18 ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിവിധ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയിദ് സാദിഖലി തങ്ങള്‍ 13, 14 തിയ്യതികളില്‍ വയനാട് ജില്ലയിലും 18 ന് തിരുവമ്പാടിയിലും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ 13 ന് വയനാട് ജില്ലയിലെ കാവുമന്ദത്ത് 10നും കേണിച്ചിറ 11 നും പുല്‍പ്പള്ളി കല്ലുവയലില്‍ 12 നും ചീരാലില്‍ 4 നും എടവകയില്‍ 5.30 നും പ്രചരണ യോഗങ്ങളില്‍ സംബന്ധിക്കും. 15 ന് എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, 13 ന് കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍, സേവാദള്‍ ദേശീയ ചെയര്‍മാന്‍ ലാല്‍ ജി ദേശായ്, മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷമീന ഷഫീഖ്, സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെ.എന്‍.എ ഖാദര്‍ എന്നിവര്‍ വിവിധ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. വിവിധ ദിവസങ്ങളില്‍ എ.എ അസീസ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരും പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും.

റോഡ്ഷോ

പ്രചാരണ സമാപന ദിവസങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കോരളാ കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ജോസ് കെ മാണി എന്നിവര്‍ റോഡ് ഷോ നടത്തും.

എ.കെ ആന്റണി, ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Also Read തിരുവനന്തപുരത്ത് ഹൈക്കമാൻഡ് ഇടപെട്ടു; ചുമതലയുള്ള മൂന്നു നേതാക്കൾക്ക് താക്കീത്

First published: April 14, 2019, 7:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories