'തെറ്റിദ്ധാരണ പരത്തേണ്ട'; സമദൂര നിലപാടിൽ മാറ്റമില്ലെന്ന് NSS

പ്രദേശിക ഇംഗ്ലീഷ് പത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇതുമായി എന്‍.എസ്.എസ് നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

news18
Updated: April 17, 2019, 9:21 PM IST
'തെറ്റിദ്ധാരണ പരത്തേണ്ട'; സമദൂര നിലപാടിൽ മാറ്റമില്ലെന്ന് NSS
ജി. സുകുമാരൻ നായർ
  • News18
  • Last Updated: April 17, 2019, 9:21 PM IST
  • Share this:
ചങ്ങനാശേരി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത തള്ളി എന്‍.എസ്.എസ്.

തിരുവനന്തപുരത്ത് ശശി തരൂരിനാണ് എന്‍.എസ്.എസിന്റെ പിന്തുണയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ശബരിമല വിഷയം സംബന്ധിച്ച അഭിപ്രായം തുറന്നു പറഞ്ഞെങ്കിലും രാഷ്ട്രീയമായി സമദൂരനിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള പ്രദേശിക ഇംഗ്ലീഷ് പത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇതുമായി എന്‍.എസ്.എസ് നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Also Read തൊണ്ടയില്‍ മുള്ള് കുടുങ്ങി; സുരേഷ് ഗോപി വൈദ്യസഹായം തേടി

First published: April 17, 2019, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading