എംബി രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ വീണെന്ന ആരോപണം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

പ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കിൽ നിന്ന് വടിവാൾ വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

news18india
Updated: April 8, 2019, 6:27 PM IST
എംബി രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ വീണെന്ന ആരോപണം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
പ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കിൽ നിന്ന് വടിവാൾ വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
  • Share this:
പാലക്കാട്: പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ദൈവം ചോദിക്കുമെന്ന് പറഞ്ഞ കടകംപള്ളിയോട് തെരഞ്ഞെടുപ്പ് ഓഫീസർ; ഇനി ഇത് ആവർത്തിക്കരുത്പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ എം ബി രാജേഷിന്‍റെ വാഹനപ്രചാരണ റാലിക്കിടെയാണ് സംഭവം. പ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കിൽ നിന്ന് വടിവാൾ വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് യുഡിഎഫ് പരാതി നൽകി.

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കി; ആറ് പേർ അറസ്റ്റിൽ


സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടി ബാധിക്കുമെന്ന് ആശങ്കയും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഡിജിപിയെ അറിയിച്ചു. പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതായിരുന്നു. അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

First published: April 8, 2019, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading