• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ: വീഴ്ച വരുത്തിയ കളക്ടറോട് ക്ഷമിച്ചെന്ന് മീണ

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയ കളക്ടർ കെ ഗോപാലകൃഷ്ണനോട് ക്ഷമിച്ചതായി മീണ...

news18-malayalam
Updated: October 5, 2019, 10:54 AM IST
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ: വീഴ്ച വരുത്തിയ കളക്ടറോട് ക്ഷമിച്ചെന്ന് മീണ
ടീക്കാറാം മീണ
  • Share this:
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം കളക്ടർക്കെതിരെ തൽക്കാലം നടപടി ഒഴിവാക്കി തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വീഴ്ച വരുത്തിയ കളക്ടർ കെ ഗോപാലകൃഷ്ണനോട് ക്ഷമിച്ചതായി മീണ. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയ കളക്ടർ, വോട്ടർ പട്ടിക സംബന്ധിച്ച കേസിൽ കോടതിയിൽ നൽകേണ്ട റിപ്പോർട്ട് വൈകിപ്പിക്കുയും ചെയ്തു. ഇതേത്തുടർന്ന് കളക്ടർറോട് തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടുകയായിരുന്നു.

എന്നാൽ പരിചയക്കുറവ് മൂലമാണ് വീഴ്ചയുണ്ടായതെന്ന് വിശദീകരണത്തിൽ കളക്ടർ പറഞ്ഞു മനപൂർവ്വം വീഴ്ചയുണ്ടായില്ലെന്ന് രേഖാവമൂലവും നേരിട്ടെത്തിയും കളകർ വിശദീകരണം നൽകി. ഇതേത്തുടർന്ന് കളക്ടർക്ക് ഒരവസരം കൂടി നൽകാൻ തെരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിക്കുകയായിരുന്നു. ഇനി ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പും ടിക്കാറാം മീണ കളക്ടർക്ക് നൽകി.

കളക്ടർക്കെതിരെ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയത്. എന്നാൽ വിശദീകരണം തൃപ്തികരമായതിനാൽ, തൽക്കാലം നടപടി വേണ്ടെന്ന് വെക്കുകയായിരുന്നു. നേരത്തെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാതെ കളക്ടർ അവധിയെടുത്തത് വിവാദമായിരുന്നു.
First published: October 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...