പ്രചരിപ്പിക്കുന്നത് 2015-ൽ കേരള കോണ്‍ഗ്രസിലുണ്ടായ കൂട്ടത്തല്ല്; 'കൊണ്ടോട്ടി സഖാക്കള്‍'ക്കെതിരെ പരാതി നല്‍കി പി.സി ജോര്‍ജ്

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.എം മാണിയും പി.ജെ ജോസഫും ഒന്നിച്ചുണ്ടായിരുന്ന കാലത്ത് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോഴത്തെ സംഭവമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്.'

News18 Malayalam
Updated: April 9, 2019, 2:08 PM IST
പ്രചരിപ്പിക്കുന്നത് 2015-ൽ കേരള കോണ്‍ഗ്രസിലുണ്ടായ കൂട്ടത്തല്ല്; 'കൊണ്ടോട്ടി സഖാക്കള്‍'ക്കെതിരെ പരാതി നല്‍കി പി.സി ജോര്‍ജ്
പി.സി ജോർജ് എംഎൽഎ
  • Share this:
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി പൂഞ്ഞാർ എം.എൽ.എ പി.സി ജോര്‍ജ് .  പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ട് ചോദിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിച്ചെന്ന തരത്തിൽ വീഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ജോര്‍ജ് പൊലീസിനെ സമീപിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.എം മാണിയും പി.ജെ ജോസഫും ഒന്നിച്ചുണ്ടായിരുന്ന കാലത്ത് പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളിൽ ചേർന്ന വനിതാ സമ്മേളനത്തിലുണ്ടായ സംഘര്‍ഷവും കൂട്ടത്തല്ലുമാണ് ഇപ്പോഴത്തെ സംഭവമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്ന് ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദൃശ്യങ്ങൾ കാട്ടി എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന് വോട്ടു തേടിയതിന് തന്നെ സ്ത്രീകള്‍ ആക്രമിച്ചെന്ന തരത്തിലാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത്.

ദൃശ്യങ്ങളും ഫോട്ടോയും പ്രചരിപ്പിച്ച് തന്നെ അപമാനിക്കാനും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. 'കൊണ്ടോട്ടി സഖാക്കൾ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പി.സി ജോര്‍ജ് പരാതിയില്‍ ആവശ്യപ്പെടുന്നു.

Also Read ആദിവാസി പെണ്‍കുട്ടിയെ അപമാനിച്ചു: CPM ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ

First published: April 9, 2019, 1:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading