മലപ്പുറം: സ്വത്ത് വിവരം മറച്ചുവച്ചതിന് പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. അൻവറിന്റെ ഉടമസ്ഥതയിൽ കർണാടകത്തിലുള്ള ക്രഷറിനെ കുറിച്ച് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി.
മലപ്പുറം പട്ടർകടവ് സ്വദേശി സലീമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓപീസർക്ക് പരാതി നൽകിയത്.
മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ കർണാടകത്തിലെ ക്രഷറിനെ വ്യക്തമാക്കുന്നുണ്ട്. പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ഇതു പറയുന്നുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യം സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.