• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പത്തനാപുരത്ത് ആവേശ കൊടുംകാറ്റ്, പത്തനംതിട്ടയില്‍ കാറ്റുപോയി; രാഹുലും രണ്ടു പരിഭാഷകളും

രാഹുലിന്റെ പത്തനാപുരം പ്രസംഗത്തിലൂടെ ശ്രദ്ധേയയായ ജ്യോതി വിജയകുമാര്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യി.ഡി.എഫ് സ്ഥാനാര്‍ഥിയായ വിജയകുമാറിന്റെ മകളാണ്.

news18
Updated: April 16, 2019, 2:54 PM IST
പത്തനാപുരത്ത് ആവേശ കൊടുംകാറ്റ്, പത്തനംതിട്ടയില്‍ കാറ്റുപോയി; രാഹുലും രണ്ടു പരിഭാഷകളും
രാഹുൽ ഗാന്ധിയുടെ പ്രസംഗം ജ്യോതി വിജയകുമാർ പരിഭാഷപ്പെടുത്തുന്നു.
  • News18
  • Last Updated: April 16, 2019, 2:54 PM IST IST
  • Share this:
പത്തനംതിട്ട:  ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്തനാപുരത്ത് നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. രാഹുലിന്റെ പ്രസംഗത്തേക്കാള്‍ അത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ വനിതയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതോടെ പ്രസംഗം മനോഹരമായി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാർ സമൂഹമാധ്യമങ്ങളിലും താരമായി. അതേസമയം പത്തനംതിട്ടയില്‍ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് നന്നായില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പത്തനാപുരത്തേതു പോലെ പത്തനംതിട്ടയിലെ പരിഭാഷകന് ശോഭിക്കാന്‍ സാധിച്ചില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മുന്‍രാജ്യസഭാ ഉപാധ്യക്ഷന്‍  പി.ജെ കുര്യനായിരുന്നു ഇവിടെ പരിഭാഷകന്‍.

രാഹുലിന്റെ പത്തനാപുരം പ്രസംഗത്തിലൂടെ ശ്രദ്ധേയയായ ജ്യോതി വിജയകുമാര്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യി.ഡി.എഫ് സ്ഥാനാര്‍ഥിയായ വിജയകുമാറിന്റെ മകളാണ്. രാഹുലിന്റെ പ്രസംഗം സന്ദര്‍ഭത്തനനുസരിച്ച് തനി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് ജ്യോതിയെ ശ്രദ്ധേയയാക്കിയത്.

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയായ ജ്യോതി ഇതിനു മുന്‍പും രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ തൃശൂരില്‍ നടന്ന മത്സ്യതൊഴിലാളി സംഗമത്തിലും രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതി വിജയകുമാറായിരുന്നു. 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷക. അന്ന് വൈകാരിക പ്രസംഗം കൃത്യമായ പരിഭാഷപ്പെടുത്തിയതിന് ജ്യോതിയെ സോണിയ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

പത്തനാപുരത്ത് രാഹുല്‍ ആവേശക്കൊടുങ്കാറ്റുണ്ടാക്കിയപ്പോള്‍ പത്തനംതിട്ടയില്‍ കാറ്റുപോയെന്ന വിമശനമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. പരിഭാഷയിലുണ്ടായ പിഴവാണ് പത്തനംതിട്ടയിലെ  പ്രസംഗത്തെ ബാധിച്ചതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read കേരളത്തിൽ സ്ഥാനാർഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരവെന്ന് രാഹുൽ ഗാന്ധി

First published: April 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...