• HOME
  • »
  • NEWS
  • »
  • kerala
  • »
  • Loksabha Election Result: തെരഞ്ഞെടുപ്പ് ഫലം രാത്രി പത്ത് മണിയോടെ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ടിക്കാറാം മീണ

Loksabha Election Result: തെരഞ്ഞെടുപ്പ് ഫലം രാത്രി പത്ത് മണിയോടെ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ടിക്കാറാം മീണ

വോട്ടെണ്ണലിനായി ഒരുക്കിയ സംവിധാനങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ടിക്കാറാം മീണ വിശദീകരിക്കുന്നു

ടിക്കാറാം മീണ

ടിക്കാറാം മീണ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ ഔദ്യോഗിക കാമറകൾ സ്ഥാപിക്കും. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഔദോഗിക പ്രഖ്യാപനം രാത്രി 10 മണിയോടെ മാത്രമേ ഉണ്ടാവൂ എന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വിവിപാറ്റ് രസീതുകൾ എണ്ണുന്നതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    സംസ്ഥാനത്താകെ 29 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് തുടങ്ങും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണും. അതിനുശേഷമാകും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണുകയെന്നും മീണ പറഞ്ഞു.

    മുൻകാലങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നു; വിവാദം അനാവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

    ഒരു കേന്ദ്രത്തിൽ 14 ടേബിളുകളിലായാണ് വോട്ടെണ്ണൽ നടത്തുകയെന്ന് ടിക്കാറാം മീണ പറഞ്ഞു. കൂടുതൽ ബൂത്തുകൾ ഉള്ള കേന്ദ്രങ്ങളിൽ റിട്ടേണിങ് ഓഫീസറുടെ വിവേചനാധികാരത്തോടെ കൂടുതൽ ടേബിളുകൾ സജ്ജീകരിക്കാനാകും. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനായി നാല് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനായി കൂടുതൽ ടേബിളുകൾ സജ്ജീകരിക്കാൻ റിട്ടേണിങ് ഓഫീസർമാർക്ക് അധികാരമുണ്ടാകുമെന്നും മീണ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ വീഡിയോ ക്യാമറ ഉപയോഗിക്കാനാകില്ല. മാധ്യമപ്രവർത്തകർക്ക് ഹാൻഡിക്യാം ഉപയോഗിക്കാമെന്നുംഅദ്ദേഹം പറഞ്ഞു.

    തെരഞ്ഞെടുപ്പ് ഫലം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമായി ലഭ്യമാക്കാൻ രണ്ടു സോഫ്റ്റ് വെയർ-വെബ്സൈറ്റ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ എന്ന പോർട്ടലും എൻ.ഐ.സിയുടെ ട്രെൻഡ് സൈറ്റ് വഴിയും ഫലം അറിയാനാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു. ഓരോ റൌണ്ട് വോട്ടെണ്ണൽ സമാപിക്കുമ്പോഴും സുവിധ പോർട്ടലിൽ ഡാറ്റ നൽകിയശേഷമായിരിക്കും അടുത്ത റൌണ്ട് വോട്ടെണ്ണൽ ആരംഭിക്കുകയെന്നും ടിക്കാറാം മീണ പറഞ്ഞു.
    First published: