നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോണ്‍ഗ്രസ് വന്നാൽ വായ്പ മുടങ്ങിയതിന്റെ പേരില്‍ കര്‍ഷകന് ജയിലില്‍ കിടക്കേണ്ടി വരില്ല; രാഹുല്‍ ഗാന്ധി

    കോണ്‍ഗ്രസ് വന്നാൽ വായ്പ മുടങ്ങിയതിന്റെ പേരില്‍ കര്‍ഷകന് ജയിലില്‍ കിടക്കേണ്ടി വരില്ല; രാഹുല്‍ ഗാന്ധി

    രാഹുൽ ഗാന്ധി

    രാഹുൽ ഗാന്ധി

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: മോദി തകര്‍ത്ത രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കോണ്‍ഗ്രസ് ന്യായ് പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു കര്‍ഷകനും വായ്പ അടയ്ക്കാത്തതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വരില്ല. വ്യവസായം തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം അനുമതികള്‍ പൂര്‍ത്തീകരിച്ചാല്‍മതിയെന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

      കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടത്തില്‍പ്പെട്ട് കര്‍ഷകര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കും. നോട്ട് നിരോധനത്തിലൂടെ രാജ്യത്തുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ന്യായ് പദ്ധതിയിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുമെന്നും രാഹുല്‍ വ്യക്തമാക്കി.

      മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന റഫാല്‍ അഴിമതിയടക്കം വീണ്ടുമുന്നയിച്ച രാഹുല്‍ ബി.ജെ.പിയുടെ അഴിമതി വിരുദ്ധതയെന്ന കപടതയാണ് വീണ്ടും തുറന്നു കാട്ടിയത്. അച്ഛേ ദിന്‍ വരുന്നു എന്നായിരുന്നു മോദിയുടെ പഴയ മുദ്രാവാക്യം. എന്നാല്‍, കാവല്‍ക്കാരന്‍ കള്ളനാണ് എന്നതാണ് പുതിയ മുദ്രാവാക്യമെന്നും രാഹുല്‍ ആരോപിച്ചു.

      Also Read പത്തനാപുരത്ത് ആവേശ കൊടുംകാറ്റ്, പത്തനംതിട്ടയില്‍ കാറ്റുപോയി; രാഹുലും രണ്ടു പരിഭാഷകളും

      First published:
      )}