ലോക്‌സഭ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയം ഉറപ്പെന്ന് ആര്‍.എസ്.എസ്

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും ശബരിമല വിഷയം പ്രതിഫലിക്കുകയും ചെയ്തെന്നും നേതൃയോഗം വിലയിരുത്തി.

news18
Updated: April 25, 2019, 10:44 PM IST
ലോക്‌സഭ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയം ഉറപ്പെന്ന് ആര്‍.എസ്.എസ്
ബിജെപി
  • News18
  • Last Updated: April 25, 2019, 10:44 PM IST IST
  • Share this:
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ആര്‍.എസ്.എസ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍. കൂടാതെ തൃശൂരിലും ജയസാധ്യതയുണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് സംസ്ഥാനതല നേതൃയോഗം വിലയിരുത്തി.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. അതേസമയം ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയാകുമോയെന്ന സംശയവും ചില നേതാക്കള്‍ പ്രകടിപ്പിച്ചതായി സൂചനയുണ്ട്.

യോഗത്തില്‍ കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും സംബന്ധിച്ചു.

Also Read സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎമ്മിന് പറയേണ്ടി വരും; കെ.സുരേന്ദ്രന്‍

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading