നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആത്മാഭിമാനത്തിനു വിലകല്‍പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാവില്ല'; വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

  'ആത്മാഭിമാനത്തിനു വിലകല്‍പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാവില്ല'; വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

  എതിരാളികളെ മുഴുവന്‍ മന്ദബുദ്ധികളായും വിവരംകെട്ടവരായും അമൂല്‍ ബേബിയായുമൊക്കെ ആക്ഷേപിക്കുന്ന സില്ലി പൊളിറ്റിക്‌സിനെയാണോ ഇടതുപക്ഷ രാഷ്ട്രീയം എന്നു വിളിക്കുന്നത്.

  സംവിധായകൻ സനൽ കുമാർ ശശിധരൻ

  സംവിധായകൻ സനൽ കുമാർ ശശിധരൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മനുഷ്യന്റെ ആത്മാഭിമാനത്തിന് വില കല്‍പ്പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാകില്ലെന്നാണ് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എതിരാളികളെ മുഴുവന്‍ മന്ദബുദ്ധികളായും വിവരംകെട്ടവരായും അമൂല്‍ ബേബിയായുമൊക്കെ ആക്ഷേപിക്കുന്ന സില്ലി പൊളിറ്റിക്‌സിനെയാണോ ഇടതുപക്ഷ രാഷ്ട്രീയം എന്നു വിളിക്കുതെന്നും സനല്‍കുമാര്‍ ചോദിക്കുന്നു.

   കുറിപ്പ് ഇങ്ങനെ

   'മനുഷ്യന്റെ ആത്മാഭിമാനത്തിനു വിലകല്‍പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാവില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. എതിരാളികളെ മുഴുവന്‍ മന്ദബുദ്ധികളായും വിവരംകെട്ടവരായും അമൂല്‍ ബേബിയായുമൊക്കെ ആക്ഷേപിക്കുന്ന സില്ലി പൊളിറ്റിക്‌സിനെയാണോ ഇടതുപക്ഷ രാഷ്ട്രീയം എന്നു വിളിക്കുന്നത്?

   Also Read ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിയും പൊങ്കാലയും

   എന്റെ കണക്കില്‍ എന്തായാലും അത് ഇടതുപക്ഷമല്ല. കടലാസ് കമ്മീഷനുകളുണ്ടാക്കി അതിന്റെ മെത്തയില്‍ ഭരണത്തിന്റെ സുഖലോലുപത അനുഭവിക്കുന്ന ഭൂതകാലക്കുളിരിനെ ഇടതുപക്ഷമെന്നെങ്ങനെ വിളിക്കും.'   First published:
   )}