തിരുവനന്തപുരം: തുലാഭാര വഴിപാട് നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരുക്കേറ്റ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ ആശുപത്രി വിട്ടു. തുലാഭാരം നടത്തുന്നതിനിടെ തിങ്കളാഴ്ച തിരുവനന്തപുരത്തെ ഗാന്ധാരിഅമ്മൻ കോവിലിൽ വച്ചാണ് അപകടമുണ്ടായത്. തലയ്ക്കു പരുക്കേറ്റ തരൂരിനെ അദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇതു പോലൊരു സംഭവം ജീവിതത്തിൽ ഇന്നു വരെ കേട്ടിട്ടു പോലുമില്ലെന്നാണ് തന്റെ 85 വയസുള്ള അമ്മ പറഞ്ഞതെന്ന് തരൂർ പറഞ്ഞു. ഇനി ആർക്കും ഇത്തരമൊരു അപകടം ഉണ്ടാകാതിരിക്കാനാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി.
Also Read
'മര്യാദ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ സവിശേഷത'; നിർമലാ സീതാരാമന് നന്ദി പറഞ്ഞ് ശശി തരൂർ
സംഭവത്തിനു പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ഇന്നലെ ജില്ലാ കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് തമ്പാനൂർ പൊലീസിന് പരാതി നൽകിയെന്നും ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻ കര സനലും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.