കൽപ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വരവ് സംസ്ഥാന - ദേശീയ രാഷ്ട്രീയ രംഗങ്ങളില്‍ വഴിത്തിരിവ് ആകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സ്ഥാനാര്‍ഥിത്വത്തോടെ തെക്കെ ഇന്ത്യയോടുള്ള സമീപനം മാറും. കേരളത്തിലെ 20 സീറ്റും യു.ഡി.എഫ് നേടും. രാഹുലിന്റെ പ്രസക്തി മനസിലാക്കാതെയാണ് ഇടതുമുന്നണി വിമര്‍ശനം. ഇക്കാര്യത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്. നാളെ രാവിലെ 11.30ന് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നും കോഴിക്കോട്ട് യു.ഡി.എഫ് യോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞു.
Read More