'എന്റെ വിധി ജനങ്ങള്‍ക്കും നീതിപീഠത്തിനും വിട്ടുകൊടുക്കുന്നു'; കള്ളക്കേസെടുത്ത് തളര്‍ത്താനാകില്ലെന്ന് എം.കെ രാഘവന്
'എന്റെ വിധി ജനങ്ങള്‍ക്കും നീതിപീഠത്തിനും വിട്ടുകൊടുക്കുന്നു'; കള്ളക്കേസെടുത്ത് തളര്‍ത്താനാകില്ലെന്ന് എം.കെ രാഘവന്
നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുത്തത് തെരഞ്ഞെടുപ്പ് ഫലത്തെ സി.പി.എം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. തന്നെ പത്തുവര്‍ഷമായി ജനങ്ങള്‍ക്കറിയാം.
കോഴിക്കോട്: തന്റെ വിധി ജനങ്ങള്‍ക്കും നീതിപീഠത്തിനും വിട്ടുകൊടുക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്. എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന വിഭ്രാന്തിയില്‍ നിന്നാണ് തരംതാണ രാഷ്ട്രീയക്കളിക്ക് സി.പി.എം കൂട്ടുനില്‍ക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തലേന്ന് കള്ളക്കേസെടുത്ത് തളര്‍ത്താമെന്ന സി.പി.എം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും എം.കെ രാഘവന് മാധ്യമങ്ങളോട് പറഞ്ഞു.
നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുത്തത് തെരഞ്ഞെടുപ്പ് ഫലത്തെ സി.പി.എം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. തന്നെ പത്തുവര്‍ഷമായി ജനങ്ങള്‍ക്കറിയാം. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സി.പി.എം കരുതേണ്ടെന്നും എം കെ രാഘവന് പറഞ്ഞു.
സ്വകാര്യ ചാനല്‍ പുറത്തുവിട്ട ഒളിക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലായിരുന്നു എം.കെ രാഘവന്റെ പ്രതികരണം. സംഭവത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഘവനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.