'ഇസ്ലാം വിരുദ്ധ പരാമര്‍ശം'; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ശിവന്‍കുട്ടി പരാതി നല്‍കി

പൊലീസിനും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് ശിവൻകുട്ടി പരാതി നൽകിയത്.

news18
Updated: April 14, 2019, 3:48 PM IST
'ഇസ്ലാം വിരുദ്ധ പരാമര്‍ശം'; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ശിവന്‍കുട്ടി പരാതി നല്‍കി
ശിവൻകുട്ടി, ശ്രീധരൻപിള്ള
  • News18
  • Last Updated: April 14, 2019, 3:48 PM IST
  • Share this:
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളളക്കെതിരെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ശ്രീധരൻപിള്ള ഇസ്ലാം വിരുദ്ധ പരാമർശമാണ് നടത്തിയതെന്ന് പൊലീസിനും തെരഞ്ഞെടുപ്പ് കമ്മിഷനും നൽകിയ പരാതിയിൽ ശിവൻകുട്ടി ആരോപിച്ചു.

'പ്രസംഗത്തില്‍ ജാതി മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗം. 'ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങള്‍ പരിശോധിക്കണം. ഡ്രസ്സ് മാറ്റി നോക്കണ്ടേ' എന്നത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമര്‍ശമാണ്' എന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.

Also Read അംബേദ്ക്കര്‍ കീഴാളവിഭാഗങ്ങളെ ഉയര്‍ത്തിയ ചരിത്ര പരുഷന്‍ മാത്രല്ല; ഗുണമുണ്ടാക്കിയത് സവര്‍ണ ലിബറല്‍ മധ്യവര്‍ഗം

First published: April 14, 2019, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading