'നോട്ട' മാത്രമല്ല, 'ഞാന്‍ വോട്ടു ചെയ്യുന്നില്ലെ'ന്നും തീരുമാനിക്കാം; 'പണി' കിട്ടുന്നത് ഉദ്യോഗസ്ഥര്‍ക്ക്

തെരഞ്ഞെടുപ്പ് ചട്ടം 49 (എം) പ്രകാരമാണ് ഇത്തരമൊരു അവകാശം വോട്ടര്‍ക്ക് ഉറപ്പാക്കിയിരിക്കുന്നത്.

news18
Updated: April 21, 2019, 10:58 AM IST
'നോട്ട' മാത്രമല്ല, 'ഞാന്‍ വോട്ടു ചെയ്യുന്നില്ലെ'ന്നും തീരുമാനിക്കാം; 'പണി' കിട്ടുന്നത് ഉദ്യോഗസ്ഥര്‍ക്ക്
വോട്ട്
  • News18
  • Last Updated: April 21, 2019, 10:58 AM IST
  • Share this:
തിരുവനന്തപുരം: കൈയ്യില്‍ മഷിയും പുരട്ടി പോളിംഗ് ബൂത്തില്‍ കയറിയ ശേഷം വോട്ടര്‍ക്ക് മനം മാറ്റമുണ്ടായാല്‍ എന്തുചെയ്യും? അതിനും വഴിയുണ്ട്. വോട്ടിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ചു കഴിഞ്ഞാലും വോട്ടു ചെയ്യുന്നില്ലെന്നു തീരുമാനിക്കാനുള്ള അവകാശം വോട്ടര്‍ക്കുണ്ട്. നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള നോട്ട എന്ന ബട്ടണ് പുറമെയാണ് വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും വോട്ടര്‍ക്ക് ഉറപ്പാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം 49 (എം) പ്രകാരമാണ് ഇത്തരമൊരു അവകാശം വോട്ടര്‍ക്ക് ഉറപ്പാക്കിയിരിക്കുന്നത്.

മഷി അടയാളം വിരലില്‍ പുരട്ടി വോട്ടു ചെയ്യുന്നതായി ഒപ്പിട്ട് നല്‍കാണ് വോട്ടിങ് മെഷീന് അടുത്തേക്ക് ഓരോരുത്തരും എത്തുന്നത്. ആ സമയം, വോട്ടിനായി പോളിംഗ് ഓഫീസര്‍ മെഷീന്‍ ഓണ്‍ ചെയ്തിരിക്കും. ഇതിനിടെ, വോട്ടുചെയ്യാതെ മടങ്ങണമെന്ന് വോട്ടര്‍ ആവശ്യപ്പെട്ടല്‍ നേരത്തെ ഒപ്പിട്ട് നല്‍കിയ ഫോറം നമ്പര്‍ 17 (എ)യുടെ അവസാന കോളത്തില്‍ വോട്ട് ചെയ്യാന്‍ വിസമ്മതം അറിയിച്ചതായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം. തൊട്ടുതാഴെ വോട്ടറും ഒപ്പിടണം. എന്നാല്‍ ഈ വോട്ടര്‍ക്കു വേണ്ടി ഓണ്‍ ചെയ്ത മെഷീന്‍ ഓഫാക്കാനാകില്ല. അങ്ങനെ ചെയ്താല്‍ മെഷീനില്‍ സാങ്കോതിക പിഴവുണ്ടാകും. അത് ഒഴിവാക്കാനായി ഓണായിരിക്കുന്ന മെഷീന്റെ അടുത്തുവരെ വോട്ടറെ എത്തിച്ച ശേഷം മടങ്ങാന്‍ അനുവദിക്കും.

Also Read കേരളം വോട്ടെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

അതേസമയം ഒരാള്‍ വോട്ടു ചെയ്യാതെ മടങ്ങുമ്പോള്‍ വോട്ടെണ്ണല്‍ സമയത്തും അത് ആശയക്കുഴപ്പത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാന്‍ വോട്ടറുടെ സമ്മതപത്രവും പരിശോധിക്കേണ്ടി വരും. അതായത് വോട്ടു ചെയ്യേണ്ടെന്നു തീരുമാനിച്ചാല്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പണി കൂടുമെന്ന് അര്‍ഥം.

First published: April 21, 2019, 10:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading