ഇന്റർഫേസ് /വാർത്ത /Kerala / തെരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വഭാവികം; കുമ്മനം രാജശേഖരന്‍

തെരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വഭാവികം; കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരൻ

കുമ്മനം രാജശേഖരൻ

ബിജെപിക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന നേമം മണ്ഡലത്തില്‍ 3,949 വോട്ടിനാണ് കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത്

  • Share this:

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ പരാജയത്തിനുശേഷം പ്രതികരണവുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ബിജെപിക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന നേമം മണ്ഡലത്തില്‍ 3,949 വോട്ടിനാണ് കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി ശിവന്‍കുട്ടിയാണ് വിജയിച്ചത്.

'പൊതു സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുമ്പോള്‍ തെരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വഭാവികമാണ്. പക്ഷേ അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദര്‍ഭമാക്കി മാറ്റുകയല്ല വേണ്ടത്' അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മറിച്ച് ആത്മവിമര്‍ശനത്തിനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Also Read-തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് BJP വോട്ടുകൊണ്ടെന്നു  ബിജെപി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി രേഖപ്പെടുത്തണമെന്നുണ്ടെങ്കിലും കോവിഡ് കാലമായതിനാല്‍ അത് സാധ്യമാല്ലെന്നും കുമ്മനം രാജശേഖരന്‍ കുറിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നും കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആശംസകള്‍  നന്ദി

നേമം മണ്ഡലത്തില്‍ നിന്നും വിജയം വരിച്ച ശ്രി ശിവന്‍കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു .

എന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും സഹായിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ഒട്ടേറെ പേരെ ഈ അവസരത്തില്‍ ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

പൊതുജന സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുമ്പോള്‍ തിരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വാഭാവികമാണ് . പക്ഷേ അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദര്‍ഭമാക്കി മാറ്റുകയല്ല വേണ്ടത് , മറിച്ച് ആത്മവിമര്ശനത്തിനും പുനരുജ്ജീവനത്തിനും ഉള്ള അവസരമാണെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഉണ്ടാവേണ്ടതെന്ന് ഞാന്‍ കരുതുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നും കരുത്തോടെ മുന്നോട്ട് കൊണ്ടു പോകും.

ജനങ്ങളോടൊപ്പം അവരില്‍ ഒരുവനായി എന്നും തുടര്‍ന്നും പ്രവര്‍ത്തിക്കും.

വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി രേഖപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഈ കൊറോണ മഹാമാരി കാലത്ത് അത് സാധ്യമല്ലെന്ന് എനിക്കറിയാം.

ഒരിക്കല്‍ കൂടി നന്ദിയും കടപ്പാടും അറിയിക്കുന്നു.

First published:

Tags: Bjp, Facebook post, Kerala Assembly Election Result 2021, Kummanam Rajasekharan