മാധ്യമങ്ങള്‍ കള്ളവോട്ട് വാര്‍ത്ത പുറത്തുവിട്ടാല്‍, അനുമതിക്കു കാക്കാതെ അടിയന്തര അന്വേഷണം ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ടിക്കാറാം മീണ നിര്‍ദേശം നല്‍കിയിരുന്നു
LEAGUE BOGUS VOTE
Last Updated :
Share this:
തിരുവനന്തപുരം: എല്‍ഡിഎഫിനു പിന്നാലേ യുഡിഎഫും കള്ളവോട്ട് ആരോപണ നിഴലിലായി. ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണം ആരംഭിച്ചു. കാസർകോട് മണ്ഡലത്തില്‍ ലീഗ് പ്രവര്ത്തകന് കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍, കാസർകോട് കളക്ടര്‍മാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കള്ളവോട്ട് ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം നടത്താന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി.
ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും. ആരോപണം തെളിഞ്ഞാല്‍ കള്ളവോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നാണ് വിവരം. ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാകും. കള്ളവോട്ട് ആരോപണത്തില്‍ മുസ്ലീം ലീഗും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചതാണ് ഇക്കാര്യം.
മാധ്യമങ്ങള്‍ കള്ളവോട്ട് വാര്‍ത്ത പുറത്തുവിട്ടാല്‍, അനുമതിക്കു കാക്കാതെ അടിയന്തര അന്വേഷണം ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ടിക്കാറാം മീണ നിര്‍ദേശം നല്‍കിയിരുന്നു. കാസർകോട് കള്ളവോട്ട് ആരോപണം തെളിഞ്ഞാല്‍ ബൂത്തുകളില്‍ റീ പോളീങ് ഉണ്ടായേക്കും. മണ്ഡലത്തില്‍ റീ പോളിങ് വേണമെന്ന ആവശ്യത്തിലും പരിശോധനയുണ്ടാകും. അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.