പത്തനംതിട്ട: ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് വെച്ചാണ് വൈകുന്നേരം ആറു മണിയോടെ അപകടം നടന്നത്.
Also read-ദേശീയപാതയിലെ അപകടത്തിൽ മരിച്ച നവജാതശിശുവിൻ്റെ അമ്മയും യാത്രയായി; മരണം നാലായി
ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. ശക്തമായ കാറ്റിൽ പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറുമരവും റോഡിലേക്ക് വീണു. ആളപായമില്ല. തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പോസ്റ്റ് ബസിന് മുകളില്‍ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, KSRTC Pathanamthitta