നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്ലാ ജില്ലകളിലും KSEB ചാര്‍ജിങ്ങ് സ്റ്റേഷന്‍; വൈദ്യുതി വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

  എല്ലാ ജില്ലകളിലും KSEB ചാര്‍ജിങ്ങ് സ്റ്റേഷന്‍; വൈദ്യുതി വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

  എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാർജിങ്‌ സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

  News18

  News18

  • Share this:
  തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾക്ക് ഏറെ പ്രീയമേറിയെങ്കിലും ചാർജിങ്ങ് സൗകര്യങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ഉപഭോക്താക്കൾക്ക് വെല്ലുവിളി.​ ദീർഘ ദൂരയാത്രകൾക്ക് ഒരുങ്ങുമ്പോൾ ചാർജ് തീർന്ന് വാഹനങ്ങൾ യാത്ര അവസാനിപ്പിക്കേണ്ട ​ഗതികേട് ഇല്ലാതാകുന്നു. ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമാകുന്നു.

  എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാർജിങ്‌ സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിൽ 40 എണ്ണമെങ്കിലും നവംബറിൽ പൂർത്തീകരിക്കാൻ സാധിക്കും. അനർട്ടിന്റെ 3 ചാർജിങ്‌ സ്റ്റേഷനുകളുടെ നിർമ്മാണവും നവംബറോടെ പൂർത്തിയാകും. ഇന്ന്‌ വിപണിയിൽ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങൾ എന്നിവയും ചാർജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളിൽ ഉണ്ടാകും.

  ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവ ചാർജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി KSEB യുടെ ഡിസ്ട്രിബ്യൂഷൻ പോളുകളിൽ ചാർജ്‌ പോയിന്റുകൾ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു. ഇ-ആട്ടോറിക്ഷ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ 10 ചാർജ്‌ പോയിന്റുകൾ ഉൾപ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

  സംസ്ഥാനത്തുടനീളം ചാർജിങ്‌ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി 6 കോർപ്പറേഷൻ ഏരിയകളിൽ  കെഎസ്ഇബി സ്വന്തം സ്ഥലത്തു ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. അനർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന കാർബൺ ന്യൂട്രൽ ഗവണേൻസ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങി.ഇതേ പദ്ധതിയിൽ  നവംബറോടെ 20 വാഹനങ്ങൾ കൂടി നിരത്തിലിറക്കും.

  വൈദ്യുത വാഹനങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ​ഗോ ഇലട്രിക്ക് എന്ന പേരിൽ പുതിയ പദ്ധതി എൻജി മാനേജ്മെന്റ് സെന്റർ പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങൾക്ക് വിപണിവിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് ടൂവീലറുകൾ വാങ്ങുവാൻ പദ്ധതി വഴി സാധിക്കും .എംപാനൽ ചെയ്യപ്പെട്ടിരിക്കുന്ന 6 വാഹന നിർമാതാക്കളിൽ നിന്നും ഇലക്ട്രിക് ടൂവീലറുകൾ  www.MyEV.org.in  എന്ന വെബ് സൈറ്റിൽ നിന്നും ബുക്ക് ചെയ്യാം.    കൂടാതെ MyEV മൊബൈൽ ആപ്പ് (ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വാങ്ങുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം മുതൽ 43,000 രൂപ വരെ സബ്സിഡി ലഭിക്കും.  34 ഇലക്ട്രിക് വാഹനങ്ങളുടെ ബുക്കിംഗ്  സൈറ്റിലൂടെ ഇതുവരെ നടന്നിട്ടുണ്ട്.

  പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് മുന്നിൽ കണ്ട് വാഹന നിർമ്മാതാക്കളും പുത്തൻ മോഡലുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഓരോ സമയവും ഉപഭോക്താക്കൾ ബാറ്ററി ചാർജ് ചെയ്യുന്നതിന് പകരം ഷോറൂമുകളിൽ നിന്ന് ചാർജ് ചെയ്ത ബാറ്ററി നൽകുന്ന സംവിധാനവും കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്.
  Published by:Jayesh Krishnan
  First published:
  )}