തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ ഗതാഗത വകുപ്പിന് ഇനി എസ് യുവി കരുത്ത്. 65 ടാറ്റാ നെക്സോൺ കാറുകൾ വാടകയ്ക്കെടുക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ട്രാഫിക് നിയമലംഘനങ്ങൾ തടയാനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. നെക്സോണിന്റെ ഇലക്ട്രിക് വാഹനങ്ങളാണ് വകുപ്പ് വാടകയ്ക്കെടുക്കുന്നത്. ഗതാഗത മലിനീകരണം കുറയ്ക്കാനുള്ള ഇലക്ട്രിക് വാഹന നയത്തിന്റെ കൂടി ഭാഗമായാണ് തീരുമാനം.
കേന്ദ്ര ഏജന്‍സിയായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് വഴിയാണ് അനെര്‍ട്ട് കാറുകള്‍ വാടകയ്‌ക്കെടുക്കുന്നത്. എട്ടു വര്‍ഷത്തേക്കാണ് അനെര്‍ട്ടുമായി കരാര്‍. 35,000 രൂപയും ജിഎസ്ടിയുമാണ് ഒരു കാറിന്റെ പ്രതിമാസ വാടക. ഇതില്‍ പ്രതിവർഷം 10 ശതമാനം വര്‍ധനയുണ്ടാകും.
ഇതിനു പുറമേ സേഫ് കേരളാ പദ്ധതിയുടെ ചുമതലയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ ഹ്യുണ്ടായി കോനെ ഇലക്ട്രിക് കാര്‍ വാടകയ്‌ക്കെടുക്കാനും തീരുമാനമുണ്ട്. ഇതിന് പ്രതിമാസം 50,000 രൂപയും ജിഎസ്ടിയുമാണ് വാടക. റോഡ് സേഫ്റ്റി അഥോറിറ്റിയുടെ ഫണ്ടില്‍ നിന്നാകും ഇവയ്ക്കുള്ള പണം കണ്ടെത്തുക.
TRENDING:കണ്ണുനീരിന് മുന്നിൽ മനസലിഞ്ഞ് കള്ളന്മാർ; മോഷ്ടിച്ച പാക്കറ്റ് തിരിച്ചു നല്‍കി [NEWS] 'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു [NEWS]ഗതാഗത നിയലംഘനം തടയാൻ സെഡാൻ വാഹനങ്ങൾ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ലെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. അതുകൊണ്ടാണ് കൂടുതൽ കാര്യക്ഷമതയുള്ള എസ് യുവി വാഹനങ്ങളെപ്പറ്റി ആലോചിച്ചത്. കൂടുതൽ കാര്യക്ഷമവും ചെലവു കുറവും ടാറ്റാ നെക്സോൺ കാറുകളാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. നിലവിലുള്ളതില്‍ കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് ലഭിക്കുക നെക്‌സോണ്‍ കാറുകളാണെന്നും ഗതാത കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്.
ഒറ്റ റീ ചാര്‍ജില്‍ 280 മുതൽ 313 കിലോമീറ്റര്‍ വരെ ടാറ്റാ നെക്‌സോണിന് മൈലേജ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സെഡാന്‍ വാഹനങ്ങള്‍ക്ക് പരമാവധി 100 മുതല്‍ 140 കിലോമീറ്റര്‍ മൈലാജാണ് ലഭിക്കുക. അതിനാലാണ് ടാറ്റാ നെക്സോൺ കാറുകൾ വാടകയ്ക്കെടുക്കുന്നതും ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
നേരത്തേ ഇലക്ട്രിക് വാഹനങ്ങൾ മാത്രം കരാർ അടിസ്ഥാനത്തിലെടുത്താൽ മതിയെന്നും സർക്കാർ തീരുമാനിച്ചിരുന്നു. പൂര്‍ണമായും ഇലക്ട്രോണിക് വാഹനങ്ങളിലേക്കു മാറണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ആദ്യ പടിയായിരുന്നു ആ തീരുമാനം.അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.