നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈദ്യുതിനിരക്ക് കൂട്ടി, BPL കുടുംബങ്ങൾക്ക് വർദ്ധന ബാധകമല്ല

  വൈദ്യുതിനിരക്ക് കൂട്ടി, BPL കുടുംബങ്ങൾക്ക് വർദ്ധന ബാധകമല്ല

  പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 42 രൂപ വർദ്ധിക്കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർദ്ധിപ്പിച്ചു. ബി പി എൽ കുടുംബങ്ങൾക്ക് വൈദ്യുതി ചാർജ് വർദ്ധന ബാധകമല്ല. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 42 രൂപ വർദ്ധിക്കും. ചാർജ് വർദ്ധനയിലൂടെ സംസ്ഥാന സർക്കാരിന് 902 കോടി അധികവരുമാനം ഉണ്ടാകും. പുതുക്കിയ  ചാർജ് ഇന്നുമുതൽ നിലവിൽ വരും.

   വൈദ്യതി നിരക്കിൽ 6.8 ശതമാനം വർദ്ധനയാണ് ഉണ്ടായത്. ബി പി എൽ കുടുംബങ്ങൾക്ക് നിരക്ക് ബാധകമാകില്ല. 2019 - 2022 കാലത്തേക്കാണ് വർദ്ധന. പ്രതിമാസം 50 യൂണിറ്റ് വരെ അടിസ്ഥാനതുക 35 രൂപയാണ്, യൂണിറ്റിന് 25 പൈസ വർദ്ധിക്കും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർദ്ധന ബാധകമാകില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അഞ്ചു രൂപ കൂടും.

   ഇന്ത്യയിൽ വെബ് ഉപഭോക്താക്കളിൽ ഭൂരിഭാഗത്തിനും താൽപര്യം 'വിദേശി'യെ

   250 യൂണിറ്റ് വരെ 30 പൈസ വർദ്ധനയാണ് ഉണ്ടാകുക. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഫിക്സഡ് നിരക്കിൽ സ്ലാബ് അടിസ്ഥാനത്തിൽ ആയിരിക്കും വർദ്ധന.

   കാൻസർ രോഗികളും ഭിന്നശേഷിക്കാരുമുള്ള വീട്ടിൽ 100 യൂണിറ്റ് വരെ ഒരു രൂപ 50 പൈസയാണ് വർധന.

   First published:
   )}