നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSEB | വൈകിട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്ക് വർദ്ധിക്കും

  KSEB | വൈകിട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്ക് വർദ്ധിക്കും

  നിരക്ക് പെറ്റീഷൻ ഡിസംബർ 31ന് മുൻപ് സമർപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു

  KSEB

  KSEB

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് (electricity charges) കൂടിയേക്കും. വൈദ്യുതി ഉപഭോഗം കൂടിയ 'പീക്ക് അവറിൽ' (peak hours) വൈദ്യുതി നിരക്ക് ഉയർത്താനാണ് ആലോചന. നിരക്ക് പെറ്റീഷൻ ഡിസംബർ 31ന് മുൻപ് സമർപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു. പീക്ക് അവറിലെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ചാർജ് വർദ്ധനയിലൂടെ സാധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.

  വൈദ്യുതി ഗാർഹിക ഉപഭോഗം കൂടുതലാകുന്ന വൈകീട്ട് 6 മണി മുതൽ 10 മണി വരെയുള്ള സമയമാണ് പീക്ക് അവറായി കണക്കാക്കുന്നത്. ഈ സമയത്ത് വൈദ്യുതി നിരക്ക് ഉയർത്തുന്ന കാര്യത്തിലാണ് കെഎസ്ഇബിയിൽ ചർച്ചകൾ നടക്കുന്നത്. ഇപ്പോൾ പീക്ക് അവറിലേയ്ക്ക് സ്വകാര്യ മേഖലയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാണ് വിതരണം ചെയ്യുന്നത്. യൂണിറ്റിന് 18 മുതൽ 20 രൂപ വരെ നിരക്കിലാണ് പീക്ക് അവറിൽ വൈദ്യുതി വാങ്ങുന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.

  പീക്ക് അവറിലെ നിരക്ക് വർദ്ധനയിലൂടെ 6 മുതൽ 10 വരെയുള്ള സമയത്തെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. അതായത് മോട്ടോർ, വാഷിംഗ് മിഷീൻ, ബാറ്ററി ചാർജിംഗ് അടക്കമുള്ള മറ്റ് സമയങ്ങളിൽ നടത്താവുന്ന കാര്യങ്ങൾ പീക്ക് അവറിൽ നടത്താതെ വരും. അതിനാൽ ഈ സമയത്തെ വൈദ്യുതി ഉപഭോഗം കുറയുമെന്നാണ് പ്രതീക്ഷ. ഇതിനായി മന്ത്രിതല ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.  പീക്ക് അവറിലെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് മുൻപ് ഡിജിറ്റൽ മീറ്റർ എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കേണ്ടതുമുണ്ട്. എന്നാൽ മാത്രമെ സമയം തിരിച്ചുള്ള ഉപഭോഗം മനസിലാക്കി നിരക്ക് തീരുമാനിക്കാൻ കഴിയൂ. നിരക്ക് വർദ്ധന ഏത് രീതിയിൽ വേണമെന്നതിൽ നിരക്ക് പെറ്റീഷൻ സമർപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബി യ്ക്ക് നിർദ്ദേശം നൽകി. ഡിസംബർ 31 ന് മുൻപ് നിരക്ക് പെറ്റീഷൻ സമർപ്പിക്കണം.

  അതേസമയം ഉൽപാദന ചെലവ് അനുസരിച്ച് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയ്ക്ക് വ്യത്യസ്ഥ നിരക്ക് ഈടാക്കാമെന്ന റെഗുലേറ്ററി കമ്മീഷൻ ശുപാർശ കെഎസ്ഇബി തള്ളി. അത്തരമൊരു വർദ്ധനവ് കേരളത്തിൽ അശാസ്ത്രീയമാണെന്നാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം.

  Summary: Electricity charges from 6pm to 10 pm likely to increase
  Published by:user_57
  First published:
  )}