തിത്ലി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം

news18india
Updated: October 11, 2018, 7:28 PM IST
തിത്ലി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം
പ്രതീകാത്മക ചിത്രം
  • News18 India
  • Last Updated: October 11, 2018, 7:28 PM IST IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ആറുമണി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഒറീസാ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ തിത്ലി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച സാഹചര്യത്തിലാണ് ഇത്. ചുഴലികൊടുങ്കാറ്റിൽ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകൾ തകരാറിലായിട്ടുണ്ട്.

മീടൂ വിൽ കുടുങ്ങിയവർ: നാന പടേകർ മുതൽ മുകേഷ് വരെ

ഇതിനാൽ വിവിധ നിലയങ്ങളിൽ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയിൽ 500 മെഗാവാട്ടിന്‍റെ കുറവാണ് അനുഭവപ്പെടുന്നത്.

കർണാടക സഖ്യകക്ഷി സർക്കാരിൽ വിള്ളൽ; വിദ്യാഭ്യാസമന്ത്രി രാജിവെച്ചു

ഇതിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം ആറു മണി മുതൽ 10 മണി വരെയുള്ള സമയങ്ങളിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സംസ്ഥാനത്തെ ചിലയിടങ്ങളിൽ 20 മിനിട്ടിന്‍റെ വൈദ്യുതിനിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading