HOME » NEWS » Kerala » ELECTRICITY METER READINGS CAN BE RECORDED MANUALLY IN KERALA KSEB INSTRUCTIONS HERE

വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്താം; എങ്ങനെയെന്ന് നോക്കാം

കെഎസ്‌ഇബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല

News18 Malayalam | news18-malayalam
Updated: May 23, 2021, 12:29 PM IST
വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്താം; എങ്ങനെയെന്ന് നോക്കാം
kseb
  • Share this:
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൌണും ആയതോടെ വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താമെന്ന് കെ എസ് ഇ ബി അറിയിച്ചു. കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളിലും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലും മീറ്റർ റീഡിംഗ് സാധ്യമാവാതെ വന്നാൽ ഉപഭോക്താക്കൾക്ക് സ്വയം റീഡിംഗ് എടുത്തു നൽകാനാകുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്.

എസ്‌ എം എസ് വഴി കെ എസ്‌ ഇ ബി അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ വെബ് പേജിൽ എത്തും. ഇവിടെ റീഡിംഗും മറ്റു വിവരങ്ങളും രേഖപ്പെടുത്താൻ കഴിയും, ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജിലെത്തിയാൽ തൊട്ടുമുമ്പത്തെ റീഡിംഗ് സ്ക്രീനിൽ കാണാനാകും. ഇതിന‌ടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിംഗ് രേഖപ്പെടുത്തേണ്ടത്. മീറ്റർ ഫോട്ടോ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് റീഡിംഗിന്റെ ഫോട്ടോ നേരിട്ട് എടുക്കാം. 'കൺഫേം മീറ്റർ റീഡിംഗ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ സെൽഫ് മീറ്റർ റീഡിങ് പൂർത്തിയാകും.

ഉപയോക്താവു രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും പരിശോധിച്ചശേഷം അടയ്ക്കേണ്ട തുക എസ്‌എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും.

കെഎസ്‌ഇബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം)

വിവിധ തരം മീറ്ററുകളിൽ നിന്ന് റീഡിംഗ് എടുക്കുന്ന വിധം ഇവിടെ കാണാം :



കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെ എസ് ഇ ബി നേരത്തെ രംഗത്തെത്തിയിരുന്നു. 31.07.2021 വരെ വൈദ്യുതി ബില്‍ ഏത് രീതിയില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തിയാലും (Debit card, Credit card, Net banking) അധിക ചാര്‍ജ് (Transaction Charge) ഈടാക്കുന്നതല്ലെന്ന് കെ എസ് ഇ ബി അറിയിച്ചു.

wss.kseb.in എന്ന പോര്‍ട്ടല്‍ വഴിയോ, കെഎസ്ഇബിയുടെ മൊബൈല്‍ ആപ്പ് (KSEB) വഴിയോ, ഭീം ആപ്പ് വഴിയോ വൈദ്യുതി ബില്‍ അധിക ചാര്‍ജ് ഇല്ലാതെ അടയ്ക്കാം. ഇതുകൂടാതെ, ഏതു ബാങ്കിന്റെയും ബാങ്കിംഗ് സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്പ് വഴിയോ മറ്റ് ഏത് ബിബിപിഎസ് സംവിധാനം വഴിയോ യാതൊരു അധിക ചാര്‍ജും (Transaction Charge) ഇല്ലാതെ കറണ്ട് ചാര്‍ജ് അടയ്ക്കാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.
Published by: Anuraj GR
First published: May 23, 2021, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories