Minister MM Mani Health | മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം
Minister MM Mani Health | മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം
അടുത്ത ദിവസം ചേരുന്ന മെഡിക്കൽ ബോർഡ് മന്ത്രിയെ ഐസിയുവിൽ നിന്നും മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് അറിയിച്ചു.
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ തുടരുന്ന വൈദ്യുതിവകുപ്പു മന്ത്രി എം.എം മണിയുടെ ആരോഗ്യനില തൃപ്തികരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മന്ത്രി ആഹാരം കഴിക്കുകയും മുറിക്കുള്ളിൽ നടക്കുകയും ചെയ്യുന്നുണ്ട്.
അടുത്ത ദിവസം ചേരുന്ന മെഡിക്കൽ ബോർഡ് മന്ത്രിയെ ഐസിയുവിൽ നിന്നും മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് അറിയിച്ചു. മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വൈദ്യുതിമന്ത്രി എം.എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെയും തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 ജൂലൈ 23 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.