Electricity Tariff Hike | വൈദ്യുതി ചാര്‍ജ് കൂടും; നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും
Electricity Tariff Hike | വൈദ്യുതി ചാര്‍ജ് കൂടും; നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിക്കും
വൈദ്യുതി നിരക്കില്‍ വലിയ വര്‍ധനവുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു
KSEB
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും.വരവും ചെലവും കണക്കാക്കിയുള്ള വര്‍ധന ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വലിയ വര്‍ധനവുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാകും വര്‍ധന. വന്‍ വര്‍ധന വേണമെന്ന കെഎസ്ഇബി യു ടെ ആവശ്യം റെഗുലേറ്ററി കമ്മിഷന് തള്ളിയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.
യൂണിറ്റിന് 30 മുതല്‍ 92 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മിഷന് ഇതു തള്ളി. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.
കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മീഷന് പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മീഷന് പ്രഖ്യാപിക്കുക. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകുമിത്.
നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ആവശ്യത്തില്‍ വലിയ ഭേദഗതികള്‍ ഇല്ലാതെ നിരക്ക് വര്‍ധനവ് ഉണ്ടായേക്കും. 2019 ജൂലൈ 19-ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.