• HOME
 • »
 • NEWS
 • »
 • kerala
 • »
 • Ticket Machine Exploded | ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

Ticket Machine Exploded | ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

വയനാട് ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചത്

 • Share this:
  വയനാട്: ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്(Ticket Machine Exploded) കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്(Injured). വയനാട് ബത്തേരി കെഎസ്ആര്‍ടിസി(KSRTC) ഡിപ്പോയിലാണ് മെഷീന്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഗുരുതര പരിക്കുകളില്ല. ഡിപ്പോയ്ക്കുള്ളില്‍ വെച്ചാണ് അപകടം ഉണ്ടായത്.

  Also Read-Accident | മൂന്നാറില്‍ കാര്‍ തേയിലത്തോട്ടത്തിലേക്കു മറിഞ്ഞു; ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

  Boat capsized | കല്യാണം കഴിഞ്ഞ് വളളത്തിൽ ആഘോഷത്തിനിറങ്ങി; നാൽപ്പതോളം പേർ വെളളത്തിൽ വീണു

  കോട്ടയം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഡംബര ഹോട്ടലിൽ നിന്നുള്ള സംഭവമാണ് വലിയ ചർച്ചകളിലേക്ക് ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവം അധികൃതർ മുഴുവൻ ഒതുക്കി വെച്ചെങ്കിലും പുറത്തു വരികയായിരുന്നു. വിവാഹങ്ങൾക്ക് ഏറെ പേരുകേട്ട സ്ഥലമായ ഹോട്ടലിലാണ് വിവാഹ ചടങ്ങിനിടെ വള്ളം മറിഞ്ഞത്. വെള്ളത്തിൽ ഉണ്ടായിരുന്ന 40 ഓളം പേരും വെള്ളത്തിൽ പോയി. അതേസമയം ആരും പരാതി പറയാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

  കോട്ടയത്തെ വ്യവസായിയുടെ  കുടുംബവുമായി ബന്ധപ്പെട്ട വിവാഹത്തിൽ ആണ് വള്ളം മറിഞ്ഞത്.  രണ്ടു വളങ്ങൾ ചേർത്ത് കെട്ടി പലകകൾ ഇട്ടാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. വരനും വധുവും കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ വള്ളങ്ങൾ നിറഞ്ഞ ആളുകളായി. ഇതിനിടെയാണ് വള്ളം വെള്ളത്തിൽ ആയത്. രണ്ടു വള്ളങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന ഒരു പലക ഇളകി മാറിയതോടെയാണ് വള്ളം ആടിയുലഞ്ഞു മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നാല്പതോളം പേർ ഇതോടെ വെള്ളത്തിൽ വീണു. ആഴമില്ലാത്ത ഭാഗമായതിനാൽ ആർക്കും മറ്റ് കാര്യമായ പരിക്കുകൾ ഇല്ല.

  Also Read-Death | കോഴിക്കോട് സ്വദേശിനിയായ യുവതി ഖത്തറില്‍ കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

  നഗരത്തിൽ വിവാഹത്തിന് പേരുകേട്ട ആഡംബര ഹോട്ടലിൽ പതിവായി വള്ളത്തിലെ വിവാഹചടങ്ങ് നടക്കാറുണ്ടായിരുന്നു. ഈ ഹോട്ടലിൽ നിന്നും പുഴയിലേക്കുള്ള കൈവഴിയിൽ വള്ളം തുഴഞ്ഞു കൊണ്ടായിരുന്നു ചടങ്ങുകൾ നടത്തിയിരുന്നത്. ഇതിനിടെയാണ് വെള്ളം വെള്ളത്തിലേക്ക് വീണത്. സംഭവത്തിൽ ആളുകൾ വെള്ളത്തിൽ പോയത് കൂടാതെ അവരുടെ കൈവശമുണ്ടായിരുന്ന നിരവധി മൊബൈൽ ഫോണുകളും വെള്ളത്തിൽ പോയി. ചെളിയുള്ള വെള്ളം ആയതിനാൽ പലതും തപ്പിയെടുക്കാൻ ആയില്ല. പലതും വിലപിടിപ്പുള്ള മൊബൈൽഫോൺ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്.

  ആളുകൾ വെള്ളത്തിൽ വീണതോടെ പലരും രോഷാകുലരായി. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ പലരും ജീവനക്കാരോട് തട്ടി കയറുന്ന സാഹചര്യമുണ്ടായി. വള്ളം മറിഞ്ഞത് കണ്ട് ജീവനക്കാർ തന്നെയാണ് ഓടിയെത്തി വെള്ളത്തിൽ ആയവരെ കരക്കെടുത്തത്. കല്യാണ ചെറുക്കനും പെണ്ണും ഉൾപ്പെടെയുള്ളവർ ഇതോടെ കുളിച്ചു നിന്നാണ് തുടർന്നുള്ള ചടങ്ങുകളിൽ പങ്കെടുത്തത്. വിലപിടിപ്പുള്ള നിരവധി വസ്ത്രങ്ങളും ചെളിവെള്ളത്തിൽ വീണതോടെ  ഇനി ഉപയോഗിക്കാനാവാത്ത അവസ്ഥയിലായി.

  വള്ളം വെള്ളത്തിൽ വീണ സംഭവം പുറത്തുവന്നതിൽ ഹോട്ടൽ മാനേജ്മെന്റ് നോട് കടുത്ത രോഷം പങ്കെടുത്ത പലർക്കുമുണ്ട്. കൃത്യമായ സുരക്ഷാ പരിശോധന ഇല്ലാതെയാണ് ഇത്രയധികം ആളുകളെ വള്ളത്തിൽ കയറ്റിയത് എന്ന് പലരും പറയുന്നു. രണ്ടു വെള്ളം കെട്ടി ഉണ്ടാക്കിയതിനാൽതന്നെ ഇതിന്റെ ബലക്കുറവും പരിശോധിച്ചില്ല എന്ന് വെള്ളത്തിൽ വീണവർ പറയുന്നു. അതേസമയം ആരും പരാതിയുമായി പോലീസിനെ സമീപിച്ചത് ഇല്ല. പോലീസിനെ സമീപിച്ചാൽ നാട്ടുകാർ മുഴുവൻ വിവരമറിയും എന്ന് കണ്ടതോടെയാണ് സംഭവം രഹസ്യമാക്കി വച്ചത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയിട്ടുണ്ട്. അതേസമയം പരാതികൾ ഒന്നുമില്ലാത്തതിനാൽ കേസ് ഉൾപ്പെടെയുള്ള തുടർനടപടികൾ എടുക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്.  ഏതായാലും വെള്ളത്തിൽ വീണ് കല്യാണം നടത്തിയതിന്റെ  ഞെട്ടലിലാണ് പങ്കെടുത്തവർ. വള്ളത്തിൽ കല്യാണം നടത്തി ഏറെ പേരുകേട്ട ഹോട്ടലുടമകൾ ഇനി കല്യാണം വരുമോ എന്ന് എന്ന ആശങ്കയിലാണ് ഇപ്പോൾ.
  Published by:Jayesh Krishnan
  First published: