നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാലിൽ ചവിട്ടിയ ആന തലയ്ക്ക് മുകളിലൂടെ കടന്നു പോയി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളെ കുറിച്ച് വനംവകുപ്പ് വാച്ചർ

    കാലിൽ ചവിട്ടിയ ആന തലയ്ക്ക് മുകളിലൂടെ കടന്നു പോയി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളെ കുറിച്ച് വനംവകുപ്പ് വാച്ചർ

    ചൊവ്വാഴ്ച്ച വൈകിട്ടാണ് അറുമുഖം കണ്ണൻ അടക്കമുള്ളവരെ കാട്ടാന ആക്രമിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മരണം തൊട്ടുമുന്നിൽ നിന്ന് തിരിച്ചുപോയതിന്റെ അമ്പരപ്പിലാണ് വനംവകുപ്പ് വാച്ചറായ അറുമുഖം കണ്ണൻ.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അറുപത്തിയഞ്ചുകാരനായ അറുമുഖം കണ്ണന് ഇപ്പോഴും സംഭവിച്ചതെല്ലാം അത്ഭുതമായിട്ടാണ് തോന്നുന്നത്.

      വനംവകുപ്പിലെ സ്ഥിരം വാച്ചറാണ് കുമളി കൊച്ചുപറമ്പിൽ അറുമുഖം കണ്ണൻ. ചൊവ്വാഴ്ച്ച വൈകിട്ടാണ് അറുമുഖം കണ്ണൻ അടക്കമുള്ളവരെ കാട്ടാന ആക്രമിച്ചത്. കണ്ണനെയും ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിവേക്, താൽക്കാലിക വാച്ചർമാരായ സെന്തിൽ, ശോഭൻ എന്നിവരെയും പെരിയാർ വന്യമൃഗ സങ്കേതത്തിലെ ഈറ്റപ്പന്തൽ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്.

      സംഭവത്തെ കുറിച്ച് കണ്ണൻ പറയുന്നത് ഇങ്ങനെ, കാട്ടിൽ പതിവ് പരിശോധന കഴിഞ്ഞു വരികയായിരുന്നു. ഇതിനിടയിൽ രണ്ട് തവണ കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നു. പുൽമേട് കയറ്റം കയറി നേരെ ചെന്നത് കാട്ടാനക്കൂട്ടത്തിന്റെ മുന്നിലാണ്. നാല് പേരും നാല് വഴിക്ക് ഓടി.

      ഓടുന്നതിനിടയിൽ മരത്തിന്റെ വേരിൽ തട്ടി കണ്ണൻ വീണു. എഴുന്നേറ്റ് വീണ്ടും ഓടാൻ ശ്രമിക്കുന്നതിന് മുമ്പ് കാട്ടാന കണ്ണന്റെ മുന്നിലെത്തി. ഓടാൻ ശ്രമിച്ച കണ്ണനെ ആദ്യം മസ്തകം കൊണ്ട് തള്ളി വീഴ്ത്തി. തുമ്പിക്കൈ കൊണ്ട് അടിച്ചു. മരണം കാട്ടാനയുടെ രൂപത്തിൽ കണ്ണന്റെ മുന്നിൽ വന്ന് നിന്ന നിമിഷങ്ങൾ. കാട്ടാന കാലിൽ ചവിട്ടിയതോടെ വേദന സഹിച്ച് കണ്ണുകൾ മുറുക്കിയടച്ചു. എല്ലൊടിയുന്ന ശബ്ദം കേട്ടു. കണ്ണ് തുറന്നപ്പോൾ കാണുന്നത് ആനയുടെ വയർഭാഗമാണ്. കണ്ണന്റെ തലയ്ക്ക് മുകളിലൂടെ കാട്ടാന കടന്നു പോയി.
      Also Read-ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

      ആന നടന്നു നീങ്ങിയപ്പോൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടണമെന്ന് തോന്നി. എന്നാൽ കിടന്നിടത്ത് നിന്ന് അനങ്ങാൻ പോലും കണ്ണന് സാധിച്ചില്ല. ആന ചവിട്ടിയ ഇടതുകാലിന്റെ കുഴ ഒടിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവർ ഓടിയെത്തി ബഹളം വച്ച് ആനയുടെ ശ്രദ്ധ മാറ്റി.
      Also Read-ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ചയാൾ ഷവർമ്മ പാചകക്കാരൻ; കൊല്ലം സ്വദേശിയ പൊലീസ് കുടുക്കിയത് തന്ത്രപരമായി

      കണ്ണനെ തോളിലെടുത്ത് തോളിൽ എടുത്തുകൊണ്ട് 4 കിലോമീറ്റർ നടന്നാണ് വാഹനം എത്തുന്ന ഐസി ടണൽ ഭാഗം വരെ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ വാഹനവുമായി ഇവിടെ കാത്തുനിന്നിരുന്നു. 1

      8 വർഷമായി വനം വകുപ്പിൽ വാച്ചറായി ജോലി ചെയ്യുന്ന കണ്ണൻ മിക്ക ദിവസങ്ങളിലും കാട്ടാനക്കൂട്ടത്തെ അടുത്തു നിന്ന് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമായാണ്.

      ജീവൻ തിരിച്ചു കിട്ടിയെങ്കിലും ആനയുടെ ചവിട്ടിയ ഭാഗത്തെ പേശികൾ തകർന്നു. തൊലിക്കും ചതവ് പറ്റിയിട്ടുണ്ട്. ഒടിഞ്ഞ കാലിന്റെ അസ്ഥിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മെഡിക്കൽ കോളജ് ഓർത്തോ വിഭാഗം യൂണിറ്റ് ചീഫ് ഡോ. ജോർജ് തോമസ് പറയുന്നത്. കണ്ണന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ശസ്ത്രക്രിയ തീരുമാനിക്കും.
      Published by:Naseeba TC
      First published:
      )}