നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി. യുവാവിനെ ആക്രമിച്ച കാട്ടാന വനം വകുപ്പ് ഓഫീസിന്റെ ഗേറ്റും സ്ഥലത്തെ ഓഡിറ്റോറിയത്തിന്റെ മതിലും തകർത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കാട്ടിലേക്ക് അയച്ചു. നിലമ്പൂർ ടൗണിൽ പുലർച്ചെ 6 മണിയോടെ കാട്ടാനയിറങ്ങിയത്.
നിലമ്പൂർ.ഗവ: മാനവേദൻ സ്കൂളിന്റെ ഭാഗത്തു നിന്നും എത്തിയ ഒറ്റ കൊമ്പൻ നിലമ്പൂർ വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെ ഉള്ളിൽ കയറി. തുടർന്ന് വനം വകുപ്പിന്റെ കാര്യാലയത്തിന് പിൻഭാഗത്തെ ഗേറ്റ് ചവിട്ടി പൊളിച്ച് റോഡിലേക്ക് എത്തി. ആനയെ കണ്ട് പേടിച്ച ആളിന് പിന്നാലെ ആനയും ഓടി. ആന മത്സ്യ മാർക്കറ്റിന്റെ ഭാഗത്തേക്ക് എത്തിയപ്പോൾ മാർക്കറ്റിലുള്ളവർ ബഹളം വെച്ചു. മിനി ബൈപ്പാസ് വഴി ക്ലാസിക്ക് കോളേജ് റോഡ് വഴിയാണ് ഇൻഫെന്റ് ദേവാലയത്തിന്റെ മുന്നിലെത്തിയത്. ഇൻഫന്റ് ജീസസ് ദേവാലയത്തിന് മുന്നിൽ വെച്ച് ആണ് യുവാവിനെ അക്രമിച്ചത്.
Also Read
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാര്‍ച്ചിൽ സംഘര്‍ഷം; പത്തനാപുരത്ത് നാളെ ഹര്‍ത്താൽ
നിലമ്പൂർ എയ്ഞ്ച് ലാന്റ് വീട്ടിൽ ആൻറണി അന്നമ്മ ദമ്പതികളുടെ മകനുമായ ക്ലിൻറനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചിക്ൽസയിലുള്ളത്. പള്ളിമുറ്റത്തേക്ക് സ്കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്കൂട്ടർ മറിച്ചിട്ടു, തുമ്പികൈക്കാണ് സ്കൂട്ടർ തട്ടിയിട്ടത്, വീണ്ടും അക്രമിക്കാൻ ഒരുങ്ങുപ്പോൾ ഇടവക വികാരിയും, ഇയാളുടെ മാതാപിതാക്കളും ബഹളം വെച്ചു. തോളിനും കൈകൾക്കും പരിക്കേറ്റ യുവാവ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചിക്ൽസയിലുള്ളത്. ഒച്ചയുണ്ടാക്കിയതുകൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ക്ലിൻറന്റ പിതാവും മുൻ വനപാലകനുമായ ആന്റണി പറഞ്ഞു.
ഒ.സി.കെ ഓഡിറ്റോറിയത്തിന്റെ ഗേറ്റും റോഡരികിലെ വാഹനങ്ങളും ആന തകർത്തു. വനം വകുപ്പ്, ആർ.ആർ.ടി ടീമും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂറോളം പരിശ്രമം നടത്തിയാണ് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചത്. നിലമ്പൂർ ടൗണിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, മാർട്ടിൻ ലോവൽ പറഞ്ഞു.
"ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിൽ ആനകളിൽ ഹോർമോൺ വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകളേറെയാണ്. ഈ സമയത്ത് ആനകൾ ഒരുപാട് ദൂരം സഞ്ചരിക്കും. അക്കാരണത്താലാണ് നിലമ്പൂരിലും പരിസരപ്രദേശത്തും എല്ലാം കാട്ടാനക്കൂട്ടം പതിവില്ലാതെ എത്തിപ്പെട്ടത്. എന്തുതന്നെയായാലും ജനവാസ കേന്ദ്രങ്ങളിലേക്ക് ആന ഇറങ്ങാതിരിക്കാൻ ഉള്ള നടപടികൾ ഉടൻ സ്വീകരിക്കും. ആന എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കാവലിനായി 7 വാച്ചർമാരെ നിയമിക്കും, വനം വകുപ്പ് രാത്രി കാലപട്രോളിംഗ് നടത്തും, വൈദ്യുതി വേലി തകർന്ന ഭാഗത്ത് അവ പുനർനിർമ്മിക്കും" ഡി.എഫ് ഒ പറഞ്ഞു.
നിലമ്പൂരിൽ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷം ആണെങ്കിലും ഇത് ആദ്യമായാണ് ആന നിലമ്പൂർ ടൗണിലേക്ക് കടക്കുന്നത്. നിലമ്പൂരിന് അടുത്തുള്ള ചാലിയാർ, മൂത്തേടം പഞ്ചായത്തുകളിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.