• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുതിരയെ കണ്ട ആന വിരണ്ടോടി; ഭയന്നോടിയ മൂന്നുപേർക്ക് വീണ് പരിക്കേറ്റു

കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തെ പറമ്പിൽ നിന്ന കുതിരയെ കണ്ടാണ് ആന വിരണ്ടത്.

news18-malayalam
Updated: September 3, 2019, 10:16 AM IST
കുതിരയെ കണ്ട ആന വിരണ്ടോടി; ഭയന്നോടിയ മൂന്നുപേർക്ക് വീണ് പരിക്കേറ്റു
Elephant_eyes
  • Share this:
വെഞ്ഞാറമൂട്: വഴിവക്കിൽ നിന്ന കുതിരയെ കണ്ട് ആന വിരണ്ടോടി. വിരണ്ട ആനയെ കണ്ട് ഭയന്നോടിയ മൂന്നു പേർക്ക് വീണ് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ കീഴായിക്കോണത്ത് വെച്ചാണ് സംഭവം ഉണ്ടായത്. അമ്പലമുക്ക് ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് കൊണ്ടു പോയതായിരുന്നു. കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തെ പറമ്പിൽ നിന്ന കുതിരയെ കണ്ടാണ് ആന വിരണ്ടത്.

also read: PSC പരീക്ഷ തട്ടിപ്പ്; മുൻ റാങ്ക് പട്ടികകളിലേക്കും അന്വേഷണം

തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് വിരണ്ടോടിയത്. ആനവിരണ്ടത് കണ്ട ഭയന്നോടിയ അമ്പലമുക്ക് സ്വദേശികളായ ശാന്ത, ഓമന, ജോർജ് ബാബു എന്നിവർക്കാണ് വീണ് പരിക്കേറ്റത്. ആനയെ കണ്ട് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങളും കൂട്ടിയിടിച്ചു.

സംഭവത്തെ തുടർന്ന് അൽപ്പ സമയം വാഹന ഗതാഗതവും തടസപ്പെട്ടു. ആനയെ സമീപത്തെ പറമ്പിൽ കയറ്റിയ ശേഷം ഒന്നാംപാപ്പാൻ പ്രകാശ് തന്ത്രത്തിൽ ആനയെ മെരുക്കിയെടുക്കുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തി.
First published: September 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...