അവശനിലയിൽ കുട്ടിക്കൊമ്പൻ; കീഴ്ത്താടി പരിക്കുമൂലം നീരുവെച്ചു, ചികിത്സാശ്രമങ്ങൾ ആരംഭിച്ചു
അവശനിലയിൽ കുട്ടിക്കൊമ്പൻ; കീഴ്ത്താടി പരിക്കുമൂലം നീരുവെച്ചു, ചികിത്സാശ്രമങ്ങൾ ആരംഭിച്ചു
മയക്കുവെടി നൽകി ചികിത്സ നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആനയുടെ നിലവിലെ ആരോഗ്യസ്ഥിതി വളരെ മേശമായതിനാൽ മയക്കുവെടി വെച്ച് ചികിത്സ നടത്തുന്നതിൽ ആശയക്കുഴപ്പമുണ്ട്
പാലക്കാട്: അട്ടപ്പാടി വട്ട്ലക്കിയിൽ അഞ്ച് വയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തി. വട്ട് ലക്കിയിൽ ഒരു സ്വകാര്യ നെല്ലിത്തോട്ടത്തിലാണ് അവശനിലയിൽ നിൽക്കുന്ന കാട്ടാനയെ നാട്ടുകാർ കണ്ടത്.
ആനയുടെ കീഴ്ത്താടി പരിക്കു മൂലം നീരു വെച്ച് വീർത്തിട്ടുണ്ട്. ഇതിനാൽ, ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതാണ് അവശതയ്ക്ക് കാരണമെന്ന് കരുതുന്നു. എന്നാൽ, പരിക്ക് എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
സംഭവത്തെ തുടർന്ന് അഗളി റെയ്ഞ്ച് ഓഫീസർ കെ.ടി ഉദയന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. അഗളി വെറ്റിനറി സർജൻ ഡോ.നവീനും സ്ഥലത്തെത്തി പരിശോധന നടത്തി.
മയക്കുവെടി നൽകി ചികിത്സ നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആനയുടെ നിലവിലെ ആരോഗ്യസ്ഥിതി വളരെ മേശമായതിനാൽ മയക്കുവെടി വെച്ച് ചികിത്സ നടത്തുന്നതിൽ ആശയക്കുഴപ്പമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.